x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക​ൾ​ക്കു ഫാസ്റ്റ് ഫുഡ് കൊ​ടു​ക്കാ​മോ?

ഹെൽത്ത് ഡെസ്ക്
Published: November 2, 2026 03:16 PM IST | Updated: November 2, 2026 03:31 PM IST

പ്രതീകാത്മകചിത്രം

ഫാ​സ്റ്റ് ഫു​ഡ് എ​ന്നാ​ൽ പെ​ട്ടെ​ന്നു ത​യാ​റാ​ക്കി കൊ​ടു​ക്കാ​വു​ന്ന ഭ​ക്ഷ​ണം; ജീ​വി​ത​ത്തി​ര​ക്കി​നി​ട​യി​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യി ക​ഴി​ക്കാ​വു​ന്ന ഭ​ക്ഷ​ണം(​ക​ണ്‍​വീ​നി​യ​ന്‍റ് ഫു​ഡ്)​എ​ന്ന​ർ​ഥം; പ​ത്തു മി​നി​റ്റി​ന​കം ത​യാ​റാ​ക്കി കൊ​ടു​ക്കാ​വു​ന്ന ഭ​ക്ഷ​ണം. ഉ​ദാ​ഹ​ര​ണ​ത്തി​നു പൊ​റോ​ട്ട ഫാ​സ്റ്റ് ഫു​ഡാ​ണ്. അ​തിന്‍റെ കൂ​ടെ ക​ഴി​ക്കു​ന്ന ചി​ല്ലി ബീ​ഫ്, ചി​ക്ക​ൻ ഫ്രൈ ​എ​ന്നി​വ​യും ഫാ​സ്റ്റ് ഫു​ഡാ​ണ്. ച​പ്പാ​ത്തി ഫാ​സ്റ്റ് ഫു​ഡ് അ​ല്ല. എ​ന്നാ​ൽ അ​തി​നൊ​പ്പം ക​ഴി​ക്കു​ന്ന ബ​ട്ട​ർ ചി​ക്ക​ൻ, ചി​ല്ലി ചി​ക്ക​ൻ തു​ട​ങ്ങി​യ​വ ചൈ​നീ​സ് വി​ഭ​വ​ങ്ങ​ളാ​ണെ​ങ്കി​ലും അ​വ​യെ​യും ഫാ​സ്റ്റ് ഫു​ഡ് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താം.

ആ ​രു​ചി​ക്കു പി​ന്നി​ൽ...

ഫാ​സ്റ്റ് ഫു​ഡി​ലെ പ്രധാന അപക​ട​കാ​രി ഉ​പ്പാ​ണ്. ചി​ല​ത​രം ചൈ​നീ​സ് വി​ഭ​വ​ങ്ങ​ളി​ൽ രു​ചി​ക്കു വേ​ണ്ടി സോ​യാ​സോ​സ് ചേ​ർ​ക്കാ​റു​ണ്ട്. അ​തി​ൽ ഉ​പ്പു കൂ​ടു​ത​ലാ​ണ്. ഉ​പ്പു കു​റ​ച്ചു​പ​യോ​ഗി​ക്കു​ക എ​ന്ന​താ​ണ് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന മു​ന്നോ​ട്ടു വ​യ്ക്കു​ന്ന നി​ർ​ദേ​ശം. എ​ത്ര​ത്തോ​ളം ഉ​പ്പ് കു​റ​ച്ചു​പ​യോ​ഗി​ക്കു​ന്നു​വോ അ​ത്ര​ത്തോ​ളം സ്ട്രോ​ക്കും ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ​വും ത​ട​യാ​നാ​കും എ​ന്ന​താ​ണു വാ​സ്ത​വം.
അ​തു​പോ​ലെ ത​ന്നെ ചൈ​നീ​സ് വി​ഭ​വ​ങ്ങ​ളി​ൽ രു​ചി​ക്കു​വേ​ണ്ടി ചേ​ർ​ക്കു​ന്ന അ​ജി​നോ​മോ​ട്ടോ​യി​ലും സോ​ഡി​യം ഉ​ണ്ട്. അ​ജി​നോ​മോ​ട്ടോ ചേ​ർ​ത്ത വി​ഭ​വം ഒ​രി​ക്ക​ൽ ക​ഴി​ച്ചാ​ൽ വീ​ണ്ടും ക​ഴി​ക്കാ​ൻ പ്രേ​ര​ണ ഉ​ണ്ടാ​കു​ന്നു.

ര​ണ്ടു വ​യ​സു​വ​രെ

ര​ണ്ടു വ​യ​സു​വ​രെ പ്രാ​യ​മു​ള​ള കു​ട്ടി​ക​ൾ​ക്ക് ഇ​ത്ത​രം ഫാ​സ്റ്റ് ഫു​ഡ് വി​ഭ​വ​ങ്ങ​ൾ കൊ​ടു​ക്ക​രു​തെ​ന്നു വി​ദ​ഗ്ധ​ർ നി​ർ​ദേ​ശി​ക്കു​ന്നു. ഈ ​പ്രാ​യ​ത്തി​ലാ​ണു ത​ല​ച്ചോ​റി​ന്‍റെ വ​ള​ർ​ച്ച ന​ട​ക്കു​ന്ന​ത്. ആ ​സ​മ​യ​ത്ത് അ​ജി​നോ​മോ​ട്ടോ പോ​ലെ​യു​ള​ള അ​ഡി​റ്റീ​വ്സ് ചേ​ർ​ത്ത വി​ഭ​വ​ങ്ങ​ളോ ഡ്രിം​ഗ്സോ കു​ട്ടി​ക​ളെ​ക്കൊ​ണ്ടു ക​ഴി​പ്പി​ക്ക​രു​ത്. വ​ലി​യ കു​ട്ടി​ക​ൾ ഇ​ത്ത​രം അ​ഡി​റ്റീ​വ്സ് ചേ​ർ​ത്ത വി​ഭ​വ​ങ്ങ​ൾ അ​പൂ​ർ​വ​മാ​യി ക​ഴി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. എ​ന്നാ​ൽ ശീ​ല​മാ​ക്ക​രു​ത്. അ​ത് ആ​രോ​ഗ്യ​ക​ര​മ​ല്ല.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​അ​നി​ത​മോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് & ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ട​ന്‍റ്

Tags : Health Risks of Fast Food for Children FastFood KIdsHealth Food And Nutrition FamilyHealth

Recent News

Corehub Up