x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്തോനേഷ്യയിൽ 593 മരണം


Published: December 1, 2025 11:30 PM IST | Updated: December 1, 2025 11:30 PM IST

ജ​​​ക്കാ​​​ർ​​​ത്ത: ​​​വെ​​​ള്ള​​​പ്പൊ​​​ക്ക ദു​​​ര​​​ന്തം നേ​​​രി​​​ടു​​​ന്ന ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ൽ മ​​​ര​​​ണം 593 ആ​​​യി, 468 പേ​​​രെ കാ​​​ണാ​​​താ​​​യി​​​ട്ടു​​​ണ്ട്. സു​​​മാ​​​ത്ര ദ്വീ​​​പി​​​ലെ വ​​​ട​​​ക്ക​​​ൻ സു​​​മാ​​​ത്ര, പ​​​ടി​​​ഞ്ഞാ​​​റ​​​ൻ സു​​​മാ​​​ത്ര, അ​​​ചേ എ​​​ന്നീ മൂ​​​ന്നു പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ലാ​​​യി 14 ല​​​ക്ഷം പേ​​​രാ​​​ണു ദു​​​ര​​​ന്തം നേ​​​രി​​​ടു​​​ന്ന​​​ത്.

മ​​​ലാ​​​ക്ക ക​​​ട​​​ലി​​​ടു​​​ക്കി​​​ൽ രൂ​​​പം​​​കൊ​​​ണ്ട ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റി​​​നോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള ക​​​ന​​​ത്ത മ​​​ഴ​​​യാ​​​ണ് ദു​​​ര​​​ന്ത​​​ത്തി​​​നു കാ​​​ര​​​ണം. റോ​​​ഡു​​​ക​​​ളും പാ​​​ല​​​ങ്ങ​​​ളും ത​​​ക​​​ർ​​​ന്ന​​​തി​​​നാ​​​ൽ പ​​​ല ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത മേ​​​ഖ​​​ല​​​ക​​​ളി​​​ലും ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് എ​​​ത്തി​​​പ്പെ​​​ടാ​​​നാ​​​കാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​ണ്.

മോ​​​ട്ടോ​​​ർ സൈ​​​ക്കി​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചും കാ​​​ൽ​​​ന​​​ട​​​യാ​​​യും ആ​​​ണ് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ​​​ത്തു​​​ന്ന​​​ത്. ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​ർ​​​ക്കു മ​​​തി​​​യാ​​​യ ഭ​​​ക്ഷ​​​ണം വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​ന്നി​​​ല്ലെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.

പ്ര​​​ള​​​യ​​​ജ​​​ലം ഇ​​​റ​​​ങ്ങി​​​ത്തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ അ​​​ടി​​​ഞ്ഞു​​​കൂ​​​ടി​​​യ ചെ​​​ളി നീ​​​ക്കം ചെ​​​യ്യു​​​ന്ന​​​തു വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണെ​​​ന്ന് ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

Tags : Indonesia Indonesia flood 593 deaths

Recent News

Corehub Up