ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്കു നേരേ ആക്രമണം തുടരുന്നപക്ഷം ഇറാന്റെ സാമ്പത്തിക നട്ടെല്ലും എണ്ണ കയറ്റുമതിയുടെ പ്രധാന കേന്ദ്രവുമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ട്.
പ്രത്യേക പരിശീലനം ലഭിച്ച മറീനുകളെ ഇറക്കിയായിരിക്കും ദൗത്യം നടത്തുകയെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രേലി മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു.
ഇറാനെതിരായ യുഎസ് ഇസ്രയേൽ യുദ്ധം മൂന്നാം ആഴ്ചയിലേക്കു കടന്നിരിക്കെയാണ് ട്രംപ് പുതിയ ഭീഷണിയുമായി രംഗത്തുവന്നത്. ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഖാർഗ് ദ്വീപിലെ സൈനികകേന്ദ്രങ്ങൾ പൂർണമായും തകർത്തുവെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
എന്നാൽ, ആഗോള എണ്ണവിതരണത്തെ ബാധിക്കാതിരിക്കാൻ നിലവിൽ എണ്ണ ഉത്പാദന കേന്ദ്രങ്ങളെ ബോധപൂർവം ഒഴിവാക്കിയിരിക്കുകയാണെന്നും ഒരു രസത്തിന് ഇനിയും ദ്വീപ് ആക്രമിക്കുമെന്നും എബിസി ന്യൂസിനു നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
Tags : American kharg island war