x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ത്രു​ക്ക​ൾ​ക്ക് വ​രാ​നി​രി​ക്കു​ന്ന​ത് ന​ല്ല വ​ർ​ഷ​മാ​യി​രി​ക്കി​ല്ല; മു​ന്ന​റി​യി​പ്പു​മാ​യി ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ്


Published: March 21, 2026 06:09 AM IST | Updated: March 21, 2026 06:47 AM IST

ടെ​ഹ്റാ​ൻ: ഇ​റാ​നെ​തി​രെ ആ​ക്ര​മ​ണം തു​ട​ർ​ന്നാ​ൽ ശ​ക്ത​മാ​യ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന് പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖം​ന​ഇ. അ​തേ​സ​മ​യം ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് നേ​രെ ഇ​റാ​ന്‍ ഡ്രോ​ണു​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ദു​ബാ​യി​ലും സൗ​ദി​യി​ലും കു​വൈ​റ്റി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലും ആ​ക്ര​മ​ണ​മു​ണ്ടാ​യി. തു​ർ​ക്കി​യി​ലേ​ക്കും ഒ​മാ​നി​ലേ​ക്കും ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് ഇ​റാ​ന​ല്ലെ​ന്നും ഇ​വ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ ആ​ൾ​മാ​റാ​ട്ട ആ​ക്ര​മ​ണ​മാ​ണെ​ന്നും മു​ജ്ത​ബ ഖം​ന​ഇ വ്യ​ക്ത​മാ​ക്കി.

ത​ല​മു​തി​ർ​ന്ന നേ​തൃ​ത്വ​ത്തെ വ​ധി​ച്ചാ​ൽ ജ​ന​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്താ​മെ​ന്ന ശ​ത്രു​ക്ക​ളു​ടെ മോ​ഹം ത​ക​ർ​ന്നു​പോ​യെ​ന്നും മു​ജ്ത​ബ ഖം​ന​ഇ​യു​ടെ പ്ര​സ്താ​വ​ന​യി​ലു​ണ്ട്. പാ​ക്കി​സ്ഥാ​നും അ​ഫ്ഗാ​നി​സ്ഥാ​നും ഇ​ട​യി​ൽ സ​മാ​ധാ​ന​ത്തി​ന് മു​ൻ​കൈ​യെ​ടു​ക്കാ​മെ​ന്ന പു​തി​യ വാ​ഗ്ദാ​ന​വും ശ്ര​ദ്ധേ​യ​മാ​ണ്.

അ​തേ​സ​മ​യം അ​മേ​രി​ക്ക​യ്ക്ക് താ​വ​ള​ങ്ങ​ൾ വി​ട്ടു​ന​ൽ​കി​യ യു​കെ പൗ​ര​ന്മാ​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ക​യാ​ണെ​ന്ന് ഇ​റാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. യു​ദ്ധം ത​ങ്ങ​ൾ ജ​യി​ച്ചു ക​ഴി​ഞ്ഞെ​ന്ന അ​മേ​രി​ക്ക​ൻ അ​വ​കാ​ശ​വാ​ദ​ത്തെ​യും ഇ​റാ​ൻ പ​രി​ഹ​സി​ച്ചു.

അ​മേ​രി​ക്ക അ​വ​കാ​ശ​പ്പെ​ട്ട​ത​ല്ല സം​ഭ​വി​ക്കു​ന്ന​തെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​ര​ഗ്ചി പ​റ​ഞ്ഞു. ഇ​റാ​ന്‍റെ വ്യോ​മ​പ്ര​തി​രോ​ധം ത​ക​ർ​ന്നെ​ന്ന് അ​മേ​രി​ക്ക അ​വ​കാ​ശ​പ്പെ​ട്ട ശേ​ഷ​മാ​ണ് എ​ഫ്-35 വി​മാ​നം ഇ​റാ​ൻ വീ​ഴ്ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags : iran attack gulf countries

Recent News

Corehub Up