പാരീസ്: ലബനനിലെ യുഎൻ സമാധാനസേനയുടെ ഭാഗമായ ഫ്രഞ്ച് സൈനികൻ കൊല്ലപ്പെട്ടെന്നും തെളിവുകൾ പ്രകാരം ഹിസ്ബുള്ള ഭീകരരാണ് ആക്രമണം നടത്തിയതെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അറിയിച്ചു.
സംഭവത്തിൽ മൂന്ന് സൈനികർക്കു പരിക്കേറ്റു. കുറ്റവാളികൾക്കെതിരേ ലബനീസ് സർക്കാർ നടപടി എടുക്കണമെന്ന് മക്രോൺ ആവശ്യപ്പെട്ടു.
തെക്കൻ ലബനനിൽ സ്ഫോടകവസ്തുക്കൾ നീക്കം ചെയ്യുകയായിരുന്ന യുഎൻ സമാധാന സേനയ്ക്കു നേർക്ക് വെടിവയ്പുണ്ടായി എന്നാണു റിപ്പോർട്ട്. ഹിസ്ബുള്ളയാണ് ആക്രമണത്തിനു പിന്നിലെന്ന് യുഎൻ സേനയും സൂചിപ്പിച്ചു.
Tags : Hezbollah attack French soldier killed UN force Emmanuel Macron