x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​എ​ഇ​യി​ൽ മി​സൈ​ൽ വ​ർ​ഷി​ച്ച് ഇ​റാ​ൻ; പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​ഭീ​തി


Published: May 8, 2026 10:55 AM IST | Updated: May 8, 2026 11:01 AM IST

അ​ബു​ദാ​ബി: യു​എ​സ് - ഇ​റാ​ൻ സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നി​ടെ യു​എ​ഇ​യി​ൽ മി​സൈ​ലാ​ക്ര​മ​ണം. വ്യാ​ഴാ​ഴ്ച രാ​ത്രി ഇ​റാ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി യു​എ​ഇ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യു​എ​ഇ​യി​ൽ ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.

ജ​ന​ങ്ങ​ൾ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ൽ തു​ട​ര​ണ​മെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. ഇ​റാ​ന്‍റെ മി​സൈ​ലു​ക​ളെ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വി​ജ​യ​ക​ര​മാ​യി ത​ട​ഞ്ഞെ​ന്നും പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. യു​എ​ഇ​യ്ക്കു നേ​രെ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം ഇ​റാ​ൻ ത​ള്ളി.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലൊ​ന്നും യു​എ​ഇ​യെ ല​ക്ഷ്യ​മി​ട്ട് മി​സൈ​ലാ​ക്ര​മ​ണ​മോ ഡ്രോ​ൺ ആ​ക്ര​മ​ണ​മോ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ഇ​റാ​ൻ സൈ​നി​ക വ​ക്‌​താ​വ് ഇ​ബ്രാ​ഹിം സോ​ൽ​ഫ​ഘാ​രി പ​റ​ഞ്ഞു. അ​തേ​സ​മ​യം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ഇ​റാ​ൻ-​യു​എ​സ് സേ​ന​ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി.

ഇ​റാ​നി​ലെ ക്വേ​ഷം തു​റ​മു​ഖ​ത്തും ബ​ന്ദ​ർ അ​ബ്ബാ​സ് തു​റ​മു​ഖ​ത്തി​നു നേ​രെ​യു​മാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​വി​ടെ നി​ന്നും സ്ഫോ​ട​ന​ശ​ബ്ദ‌​മു​ണ്ടാ​യ​താ​യും ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യ​താ​യും പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്‌​തു. ര​ണ്ട് ഡ്രോ​ണു​ക​ളെ ഇ​റാ​ൻ സൈ​ന്യം വെ​ടി​വ​ച്ചി​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Tags : missile attack iran uae

Recent News

Corehub Up