x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ർ​മു​സ് അ​മേ​രി​ക്ക​യ്ക്കും സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കും സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് ഇ​റാ​ൻ


Published: March 16, 2026 08:36 PM IST | Updated: March 16, 2026 08:36 PM IST

ടെ​ഹ്റാ​ൻ: ത​ങ്ങ​ളെ ആ​ക്ര​മി​ക്കാ​ൻ വ​രു​ന്ന​വ​രെ തി​രി​ച്ചും ആ​ക്ര​മി​ക്കു​മെ​ന്ന് ഇ​റാ​ൻ. സ്വ​യം പ്ര​തി​രോ​ധി​ക്കാ​ൻ ഇ​റാ​ൻ മ​ടി​ക്കി​ല്ലെ​ന്നും സൈ​നി​ക പോ​രാ​ട്ടം എ​ത്ര കാ​ല​ത്തേ​ക്ക് വേ​ണ​മെ​ങ്കി​ലും തു​ട​രാ​ൻ ത​യാ​റാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്‌​ചി പ​റ​ഞ്ഞു.

ഏ​ത് ത​ര​ത്തി​ലു​ള്ള വെ​ല്ലു​വി​ളി​ക​ളെ​യും നേ​രി​ടാ​ൻ ഇ​റാ​ൻ സൈ​ന്യം സ​ജ്ജ​മാ​ണെ​ന്നും അ​രാ​ഗ്‌​ചി വ്യ​ക്ത​മാ​ക്കി. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ സം​യു​ക്ത നാ​വി​ക പ​ട്രോ​ളിം​ഗി​ന് ആ​ഹ്വാ​നം ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​റാ​ന്‍റെ പ്ര​സ്താ​വ​ന.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ത​ങ്ങ​ൾ അ​ട​ച്ചി​ട്ടി​ല്ലെ​ന്നും എ​ന്നാ​ൽ അ​മേ​രി​ക്ക​യ്ക്കും സ​ഖ്യ​ക​ക്ഷി​ക​ളു​മാ​യി ബ​ന്ധ​മു​ള്ള​വ​ർ​ക്കും പാ​ത സു​ര​ക്ഷി​ത​മാ​യി​രി​ക്കി​ല്ലെ​ന്നും ഇ​റാ​ൻ അ​റി​യി​ച്ചു. വെ​ടി​നി​ർ​ത്ത​ലി​നോ ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ​ക്കോ ത​ങ്ങ​ൾ മു​ൻ​കൈ എ​ടു​ത്തി​ട്ടി​ല്ലെ​ന്നും അ​രാ​ഗ്‌​ചി ആ​വ​ർ​ത്തി​ച്ചു.

മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷം കൂ​ടു​ത​ൽ വ​ഷ​ളാ​കാ​തി​രി​ക്കാ​ൻ മ​റ്റ് രാ​ജ്യ​ങ്ങ​ൾ സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്നും ഇ​റാ​ന്‍റെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ട​രു​തെ​ന്നും അ​രാ​ഗ്ചി ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Iran united states Hormuz israel

Recent News

Corehub Up