x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമേരിക്കൻ സേനയെ നേരിടാൻ ഇറേനിയൻ നേവി തയാർ: മുജ്തബ


Published: April 19, 2026 12:13 AM IST | Updated: April 19, 2026 12:13 AM IST

ടെ​ഹ്റാ​ൻ: അ​മേ​രി​ക്ക​ൻ സേ​ന​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ഇ​റേ​നി​യ​ൻ നാ​വി​ക​സേ​ന ത​യാ​റെ​ടു​ത്തു​ക​ഴി​ഞ്ഞ​താ​യി പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖ​മ​ന​യ്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കു​ന്ന​തി​ൽ അ​മേ​രി​ക്ക-​ഇ​റാ​ൻ സം​ഘ​ർ​ഷം വ​ർ​ധി​ച്ച​തി​നി​ടെ​യാ​ണ് മു​ജ്ത​ബ​യു​ടെ പ്ര​സ്താ​വ​ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ടെ​ല​ഗ്രാം ചാ​ന​ലി​ൽ ഇ​ന്ന​ലെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ക​യ്പേ​റി​യ പു​തി​യ പ​രാ​ജ​യ​ങ്ങ​ൾ ശ​ത്രു​വി​നു ന​ല്കാ​ൻ ഇ​റാ​ന്‍റെ ധീ​ര നാ​വി​ക​സേ​ന ത​യാ​റാ​യി നി​ൽ​ക്കു​ക​യാ​ണെ​ന്ന് പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. യു​ദ്ധ​ത്തി​ന്‍റെ ആ​ദ്യ​ദി​ന​മാ​യ ഫെ​ബ്രു​വ​രി 28ന് ​യു​എ​സ്-​ഇ​സ്രേ​ലി വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​ജ്ത​ബ​യെ പി​ന്നീ​ട് പു​റം​ലോ​കം ക​ണ്ടി​ട്ടി​ല്ല.

അ​മേ​രി​ക്ക​യു​ടെ നാ​വി​ക ഉ​പ​രോ​ധം വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് ഇ​റാ​നി​ലെ ദേ​ശീ​യ സു​ര​ക്ഷാസ​മി​തി ഇ​ന്ന​ലെ ആരോപിച്ചു. യു​ദ്ധം അ​വ​സാ​നി​ച്ച് സ​മാ​ധാ​നം നി​ല​വി​ൽ​ വ​രു​ന്ന​തു​വ​രെ ഹോ​ർ​മു​സി​ലെ ക​പ്പ​ൽ ഗ​താ​ഗ​തം നി​രീ​ക്ഷി​ക്കാ​നും നി​യ​ന്ത്രി​ക്കാ​നും ഇ​റാ​ൻ ദൃ​ഢനി​ശ്ച​യ​മെ​ടു​ത്ത​താ​യും സു​ര​ക്ഷാ​സ​മി​തി അറിയിച്ചു.

അ​മേ​രി​ക്ക​യു​ടെ താ​ത്പ​ര്യ​ങ്ങ​ൾ ഇ​റാ​നു​മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നാ​വി​ല്ലെ​ന്ന് ഇ​റേ​നി​യ​ൻ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി സ​യീ​ദ് ക​ത്തീ​ബ്സാ​ദേ പ​റ​ഞ്ഞു. ഹോ​ർ​മു​സി​ൽ ക​പ്പ​ലു​ക​ൾ​ക്ക് സു​ര​ക്ഷി​ത​യാ​ത്ര ഒ​രു​ക്കു​ക എ​ന്ന ന​ല്ല ഉ​ദ്ദേ​ശ്യ​ത്തോ​ടെ ഇ​റാ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​മേ​രി​ക്ക നാ​വി​ക ഉ​പ​രോ​ധം തു​ട​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ ല​ബ​ന​നി​ൽ 10 ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ൽ നി​ല​വി​ൽ വ​ന്ന​തോ​ടെ ഇ​റാ​ൻ ക​ഴി​ഞ്ഞ​ദി​വ​സം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ന്നി​രു​ന്നു. എ​ന്നാ​ൽ, ഇ​റാ​നെ​തി​രാ​യ നാ​വി​ക ഉ​പ​രോ​ധം തു​ട​രു​മെ​ന്ന് ട്രം​പ് അ​റി​യി​ച്ച​തോ​ടെ ഇ​റേ​നി​യ​ൻ സേ​ന ഹോ​ർ​മു​സ് അ​ട​ച്ച​താ​യി ഇ​ന്ന​ലെ അ​റി​യി​ച്ചു.

ഹോ​ർ​മു​സി​ൽ സ​ഞ്ചാ​രാ​നു​മ​തി ഇ​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന സ​ന്ദേ​ശം ഇ​റേ​നി​യ​ൻ സേ​ന റേ​ഡി​യോ​യി​ലൂ​ടെ ക​പ്പ​ലു​ക​ളെ അ​റി​യി​ക്കു​ന്നു​ണ്ട്.

Tags : Iran Navy confront US forces Mujtaba

Recent News

Corehub Up