x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബെ​യ്റൂ​ട്ടി​ൽ ആ​ക്ര​മ​ണ​ത്തി​ന് ഇ​സ്ര​യേ​ൽ


Published: June 2, 2026 02:25 AM IST | Updated: June 2, 2026 02:25 AM IST

ബെ​​​​യ്റൂ​​​​ട്ട്: ല​​​​ബ​​​​ന​​​​ന്‍റെ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ബെ​​​​യ്റൂ​​​​ട്ടി​​​​ൽ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്താ​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട് ഇ​​​​സ്ര​​​​യേ​​​​ൽ. ക​​​​ര​​​​സേ​​​​ന ല​​​​ബ​​​​ന​​​​ന്‍റെ ഉ​​​​ള്ളി​​​​ലേ​​​​ക്കു ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ തീ​​​​ര​​​​ന​​​​ഗ​​​​ര​​​​മാ​​​​യ ഹൈ​​​​യഫ​​​​യി​​​​ൽ ഹി​​​​സ്ബു​​​​ള്ള റോ​​​​ക്ക​​​​റ്റ് ​​ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​തോ​​​​ടെ​​​​യാ​​​​ണു ബെ​​​​യ്റൂ​​​​ട്ടി​​​​ന്‍റെ തെ​​​​ക്ക​​​​ൻ പ്രാ​​​​ന്ത​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്താ​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട​​​​ത്.

ഹി​​​​സ്ബു​​​​ള്ള വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ ക​​​​രാ​​​​ർ ലം​​​​ഘി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ബെ​​​​യ്‌​​​​റൂ​​​​ട്ടി​​​​ന്‍റെ തെ​​​​ക്ക​​​​ൻ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്താ​​​​ൻ സൈ​​​​ന്യ​​​​ത്തോ​​​​ട് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട​​​​താ​​​​യി ഇ​​​​സ്രേലി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു​​​​വും പ്ര​​​​തി​​​​രോ​​​​ധ മ​​​​ന്ത്രി ഇ​​​​സ്ര​​​​യേ​​​​ൽ കാ​​​​റ്റ്‌​​​​സും സം​​​​യു​​​​ക്ത പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

തെ​​​​ക്ക​​​​ൻ ല​​​​ബ​​​​ന​​​​നി​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​ത്രി ഇ​​​​സ്ര​​​​യേ​​​​ൽ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ സി​​​​റി​​​​യ​​​​ക്കാ​​​​ര​​​​നു​​​​ൾ​​​​പ്പെ​​​​ടെ ആ​​​​റു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ല​​​​ബ​​​​ന​​​​നി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ര​​​​ണ്ടു മി​​​​സൈ​​​​ലു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ത്ത​​​​താ​​​​യി ഇ​​​​സ്ര​​​​യേ​​​​ൽ സൈ​​​​ന്യം അ​​​​റി​​​​യി​​​​ച്ചു.

ഞാ​​​​യ​​​​റാ​​​​ഴ്ച വ​​​​ട​​​​ക്ക​​​​ൻ ഇ​​​​സ്ര​​​​യേ​​​​ലി​​​​ൽ റോ​​​​ക്ക​​​​റ്റ്, മി​​​​സൈ​​​​ൽ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യി ഹി​​​​സ്ബു​​​​ള്ള​​​​യും അ​​​​റി​​​​യി​​​​ച്ചു. ഇ​​​​തി​​​​നി​​​​ടെ ഇ​​​​സ്ര​​​​യേ​​​​ലും ല​​​​ബ​​​​ന​​​​നും ത​​​​മ്മി​​​​ലു​​​​ള്ള യു​​​​ദ്ധം ശ​​​​മി​​​​പ്പി​​​​ക്കാ​​​​ൻ അ​​​​മേ​​​​രി​​​​ക്ക പു​​​​തി​​​​യ ന​​​​യ​​​​ത​​​​ന്ത്ര നീ​​​​ക്ക​​​​വു​​​​മാ​​​​യി രം​​​​ഗ​​​​തെ​​​​ത്തി.

യു​​​​എ​​​​സ് സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി മാ​​​​ർ​​​​ക്കോ റൂ​​​​ബി​​​​യോ ല​​​​ബ​​​​ന​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​സ​​​​ഫ് ഔ​​​​ണു​​​​മാ​​​​യും ഇ​​​​സ്ര​​​​യേ​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു​​​​വു​​​​മാ​​​​യും സം​​​​സാ​​​​രി​​​​ച്ചു. ഹി​​​​സ്ബു​​​​ള്ള ഇ​​​​സ്ര​​​​യേ​​​​ലി​​​​നെ​​​​തി​​​​രാ​​​​യ എ​​​​ല്ലാ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളും നി​​​​ർ​​​​ത്തു​​​​ക​​​​യും ഇ​​​​സ്ര​​​​യേ​​​​ൽ ബെ​​​​യ്റൂ​​​​ട്ടി​​​​ലെ സൈ​​​​നി​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു വി​​​​ട്ടു​​​​നി​​​​ൽ​​​​ക്കു​​​​ക​​​​യും ക്ര​​​​മേ​​​​ണ സം​​​​ഘ​​​​ർ​​​​ഷം കു​​​​റ​​​​യ്ക്കു​​​​കയും വേ​​​​ണ​​​​മെ​​​​ന്നാ​​​​ണ് റൂ​​​​ബി​​​​യോ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ജോ​​സ​​ഫ് ഔ​​​​ൺ ഈ ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ത്തോ​​​​ട് യോ​​​​ജി​​​​ച്ചെ​​​​ങ്കി​​​​ലും ഇ​​​​സ്ര​​​​യേ​​​​ൽ ആ​​​​ദ്യം എ​​​​ല്ലാ സൈ​​​​നി​​​​ക ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ലെ​​​​ബ​​​​നീ​​​​സ് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് സ്പീ​​​​ക്ക​​​​ർ ന​​​​ബി​​​​ഹ് ബെ​​​​റി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ഇ​​​​തോ​​​​ടെ ച​​​​ർ​​​​ച്ച വീ​​​​ണ്ടും വ​​​​ഴി​​​​മു​​​​ട്ടി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

Tags : Israel responds Beirut attack

Recent News

Corehub Up