x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാർസ് വാതക ഖനന മേഖലയിൽ ഇസ്രേലി ആക്രമണം


Published: March 18, 2026 11:40 PM IST | Updated: March 18, 2026 11:40 PM IST

ദോ​ഹ: ​ഇ​റാ​ന്‍റെ പ്ര​കൃ​തി​വാ​ത​ക ഖ​ന​ന മേ​ഖ​ല​യി​ൽ ആ​ക്ര​മ​ണം. ഗ​ൾ​ഫി​ലെ പാ​ർ​സ് വാ​ത​ക ഖ​ന​ന​മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ഇ​സ്ര​യേ​ലാ​ണെ​ന്നു പ​റ​യു​ന്നു. യു​ദ്ധം തു​ട​ങ്ങി​യ​ശേ​ഷം ഇ​റേ​നി​യ​ൻ ഊ​ർ​ജ​സം​വി​ധാ​ന​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ദ്യ ആ​ക്ര​മ​ണം ആ​ണി​ത്.

പേ​ർ​ഷ്യ​ൻ ഉ​ൾ​ക്ക​ട​ലി​ൽ സ്ഥി​തി ചെ​യ്യു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​കൃ​ത​വാ​ത​ക നി​ക്ഷേ​പ​മു​ള്ള ഈ ​ഭാ​ഗം ഇ​റാ​ന്‍റെ​യും ഖ​ത്ത​റി​ന്‍റെ​യും ഉ​ട​മ​സ്ഥ​ത​യി​ലാ​ണ്. 3700 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വ​രു​ന്ന ഇ​റാ​ന്‍റെ ഭാ​ഗ​മാ​ണ് പാ​ർ​സ് എ​ന്ന​റി​യി​പ്പെ​ടു​ന്ന​ത്. 6,000 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വ​രു​ന്ന ഖ​ത്ത​റി​ന്‍റെ ഭാ​ഗം ഡോം ​എ​ന്നാ​ണ​റി​യ​പ്പെ​ടു​ന്ന​ത്.

പാ​ർ​സി​ലെ റി​ഫൈ​ന​റി​യും സം​ഭ​ര​ണ ടാ​ങ്കു​ക​ളു​മാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. അ​മേ​രി​ക്ക​യു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് ഇ​സ്ര​യേ​ൽ ആ​ക്ര​മി​ച്ച​തെ​ന്നു സൂ​ച​ന​യു​ണ്ട്. ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​ത്ത അ​പ​ക​ട​ക​ര​മാ​യ പ്രവൃ​ത്തി എ​ന്നാ​ണ് ഇ​സ്രേ​ലി ന​ട​പ​ടി​യെ ഖ​ത്ത​ർ വി​ശേ​ഷി​പ്പി​ച്ച​ത്.

ഇ​സ്രേ​ലി ആ​ക്ര​മ​ണ​ത്തി​ന് ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ല്കു​മെ​ന്ന് ഇ​റാ​ൻ പ്ര​തി​ക​രി​ച്ചു.സൗ​ദി, യു​എ​ഇ, ഖ​ത്ത​ർ രാ​ജ്യ​ങ്ങ​ളി​ലെ എ​ണ്ണ, പ്ര​കൃ​തി​വാ​ത​ക മേ​ഖ​ലകളി​ലു​ള്ള​വ​രെ ഉ​ട​ൻ ഒ​ഴി​പ്പി​ച്ചു​മാ​റ്റി​ക്കോ​ളാ​ൻ ഇ​റാ​നി​ലെ വി​പ്ല​വ​ഗാ​ർ​ഡു​ക​ൾ ഭീ​ഷ​ണി മു​ഴ​ക്കി.

Tags : Israeli attack Pars gas field Iran gas field

Recent News

Corehub Up