x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജർമൻ ബാങ്കിൽ വൻ കവർച്ച;300 കോടിയുടെ പണവും സ്വർണവും കവർന്നു


Published: December 31, 2025 12:39 AM IST | Updated: December 31, 2025 12:39 AM IST

ബ​ർ​ലി​ൻ: പ​ടി​ഞ്ഞാ​റ​ൻ ജ​ർ​മ​നി​യി​ലെ ജെ​ൽ​സെ​ങ്കി​ർ​ച്ചെ​ൻ ന​ഗ​ര​ത്തി​ലെ ബാ​ങ്കി​ൽ വ​ൻ കൊ​ള്ള. 3000 ലോ​ക്ക​റു​ക​ൾ ത​ക​ർ​ത്ത കൊ​ള്ള​ക്കാ​ർ 350 കോ​ടി ഡോ​ള​ർ (ഏ​ക​ദേ​ശം 300 കോ​ടി രൂ​പ) വി​ല​മ​തി​ക്കു​ന്ന പ​ണ​വും സ്വ​ർ​ണ​വും മ​റ്റ് ആ​ഭ​ര​ണ​ങ്ങ​ളും ക​വ​ർ​ച്ച ചെ​യ്തു.

ബാ​ങ്കി​ന്‍റെ അ​തീ​വ​സു​ര​ക്ഷ​യു​ള്ള നി​ല​വ​റ​യു​ടെ മു​റി​യി​ൽ വ​ലി​യ ഡ്രി​ൽ ഉ​പ​യോ​ഗി​ച്ചു തു​ര​ന്നു ക​യ​റി​യാ​ണു കൊ​ള്ള ന​ട​ത്തി​യ​ത്. പ്രാ​ദേ​ശി​ക​സ​മ​യം തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 3.58 ന് ​ബാ​ങ്കി​ൽ ഫ​യ​ർ അ​ലാ​റം മു​ഴ​ങ്ങി​യ​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴേ​യ്ക്കും ക​വ​ർ​ച്ച​ക്കാ​ർ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

തു​ര​ങ്കം തീ​ർ​ത്താ​ണ് കൊ​ള്ള​ക്കാ​ർ ബാ​ങ്കി​ന്‍റെ നി​ല​വ​റ​യി​ലേ​ക്ക് എ​ത്തി​യ​ത്. ആ​ധു​നി​ക ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ കൊ​ള്ള​യാ​ണി​ത്. പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ഫോ​റ​ൻ​സി​ക് തെ​ളി​വു​ക​ളും നി​രീ​ക്ഷി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : German bank Massive robbery Cash and gold german police

Recent News

Corehub Up