കീവ്: യുക്രെയ്നിലെ ഇസ്മയിൽ തുറമുഖത്ത് റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു കപ്പലുകൾക്കു കേടുപാടുണ്ടായി.
പാനമയിലും ലൈബീരിയയിലും രജിസ്റ്റർ ചെയ്ത കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.
ജീവനക്കാർ സുരക്ഷിതരാണെന്നാണു റിപ്പോർട്ട്. തുറമുഖത്ത് വലിയ നാശമുണ്ടായി. എന്നിരുന്നാലും തുറമുഖത്തിന്റെ പ്രവർത്തനം തടസപ്പെട്ടിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.
Tags : Russian Ukrainian port attack