x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഫ്ഗാൻ ഏറ്റുമുട്ടൽ; ആറ് പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു


Published: April 6, 2026 02:35 PM IST | Updated: April 6, 2026 02:38 PM IST

കാബൂൾ: പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ വീണ്ടും സംഘർഷം. ഏറ്റുമുട്ടലിൽ ആറ് പാക്കിസ്ഥാൻ സൈനികരെ വധിച്ചതായി താലിബാൻ സൈന്യം അവകാശപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് ഖോസ്ത് പ്രവിശ്യയിലെ താനി ജില്ലയിലെ അതിർത്തിപ്രദേശത്ത് ഇരുസൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.

ഇരു ഭാഗത്തുനിന്നും രൂക്ഷമായ വെടിവെയ്പും ഷെല്ലിംഗും നടത്തി. ആക്രമണത്തിൽ നിരവധി പാക് സൈനികർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട്. അതിർത്തിയിലെ ഒരു പാക് സൈനികപോസ്റ്റ് പിടിച്ചെടുത്തതായും താലിബാൻ അവകാശപ്പെട്ടു.

ഒരിടവേളയ്ക്കുശേഷമാണ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുന്നത്. പാക്കിസ്ഥാനിൽ ആക്രമണങ്ങൾ നടത്തുന്ന തെഹ്‌രീകെ താലിബാൻ പാക്കിസ്ഥാൻ(ടിടിപി) എന്ന സംഘടനയ്ക്ക് അഫ്ഗാനിലെ താലിബാൻ ഭരണകൂടമാണ് പിന്തുണ നൽകുന്നതെന്ന് ആരോപിച്ചാണ് പാക്കിസ്ഥാൻ അഫ്ഗാനെതിരേ ആക്രമണങ്ങൾ നടത്തിയിരുന്നത്.

Tags : Pakistani soldiers soldiers killed Afghan Pakistan

Recent News

Corehub Up