x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാനഡയ്ക്കു നൂറു ശതമാനം തീരുവഭീഷണിയുമായി ട്രംപ്


Published: January 26, 2026 02:29 AM IST | Updated: January 26, 2026 02:29 AM IST

വാ​​​ഷിം​​​ഗ്ട​​​ൺ ഡിസി: ചൈ​​​ന​​​യു​​​മാ​​​യി വ്യാ​​​പാ​​​ര ഉ​​​ട​​​ന്പ​​​ടി ഉ​​​ണ്ടാ​​​ക്കി​​​യാ​​​ൽ കാ​​​ന​​​ഡ​​​യ്ക്കു​​​മേ​​​ൽ 100 ശ​​​ത​​​മാ​​​നം ചു​​​ങ്കം ചു​​​മ​​​ത്തു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി. ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​ടു​​​ത്തി​​​ടെ ചൈ​​​ന സ​​​ന്ദ​​​ർ​​​ശി​​​ച്ച് പ​​​ര​​​സ്പ​​​ര ചു​​​ങ്ക​​​ങ്ങ​​​ൾ വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കാ​​​ൻ തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​ക്കി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണി​​​ത്.

ചൈ​​​ന കാ​​​ന​​​ഡ​​​യെ പ​​​ച്ച​​​യ്ക്കു തി​​​ന്നു​​​മെ​​​ന്ന് ട്രം​​​പ് പ​​​റ​​​ഞ്ഞു. കാ​​​ന​​​ഡ​​​യു​​​ടെ ബി​​​സി​​​ന​​​സും ജീ​​​വി​​​ത​​​രീ​​​തി​​​യും ചൈ​​​ന വി​​​ഴു​​​ങ്ങും. അ​​​മേ​​​രി​​​ക്ക ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ള്ള ഇ​​​റ​​​ക്കു​​​മ​​​തി​​​ച്ചുങ്കം മ​​​റി​​​ക​​​ട​​​ക്കാ​​​ൻ ചൈ​​​ന കാ​​​ന​​​ഡ​​​യെ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​മെ​​​ന്നും ട്രം​​​പ് പ​​​റ​​​ഞ്ഞു. ചൈ​​​നീ​​​സ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ കാ​​​ന​​​ഡ​​​യി​​​ലെ​​​ത്തി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യാ​​​ൻ ശ്ര​​​മി​​​ക്കും. അ​​​തി​​​നാ​​​ണു ശ്ര​​​മ​​​മെ​​​ങ്കി​​​ൽ ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മാ​​​ർ​​​ക്ക് കാ​​​ർ​​​ണി​​​ക്കു തെ​​​റ്റി​​​പ്പോ​​​യി എ​​​ന്നും ട്രം​​​പ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. കാ​​​ന​​​ഡ​​​യെ പി​​​ടി​​​ച്ചെ​​​ടു​​​ത്ത് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ 51-ാം സം​​​സ്ഥാ​​​ന​​​മാ​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന ട്രം​​​പ്, കാ​​​ർ​​​ണി​​​യെ, ‘ഗ​​​വ​​​ർ​​​ണ​​​ർ കാ​​​ർ​​​ണി’ എ​​​ന്നാ​​​ണ് അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത​​​ത്.

അ​​​തേ​​​സ​​​മ​​​യം, ചൈ​​​ന​​​യു​​​മാ​​​യി സ്വ​​​ത​​​ന്ത്ര വ്യാ​​​പ​​​രക്ക​​​രാ​​​ർ ഉ​​​ണ്ടാ​​​ക്കാ​​​ൻ നീ​​​ക്ക​​​മി​​​ല്ലെ​​​ന്ന് യു​​​എ​​​സു​​​മാ​​​യു​​​ള്ള വ്യാ​​​പാ​​​ര​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കു​​​ന്ന ക​​​നേ​​​ഡി​​​യ​​​ൻ മ​​​ന്ത്രി ഡൊ​​​മി​​​നി​​​ക് ലെ​​​ബ്ലാ വ്യ​​​ക്ത​​​മാ​​​ക്കി. കാ​​​ന​​​ഡ​​​യും ചൈ​​​ന​​​യും ഇ​​​റ​​​ക്കു​​​മ​​​തി ചു​​​ങ്ക​​​ങ്ങ​​​ൾ കു​​​റ​​​യ്ക്കാ​​​നാ​​​ണ് ‍ധാ​​​ര​​​ണ ഉ​​​ണ്ടാ​​​ക്കി​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ധാ​​​ര​​​ണ​​​ക​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്ന് കാ​​​ന​​​ഡ​​​യി​​​ലെ ചൈ​​​നീ​​​സ് എം​​​ബ​​​സി പ്ര​​​തി​​​ക​​​രി​​​ച്ചു.

Tags : Trump threatens Canada

Recent News

Corehub Up