ന്യൂഡൽഹി: ഡൽഹിയിലെ ഹോട്ടലിൽ ഉണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു. മാളവ്യ നഗറിലെ
ബഹുനില ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്.
രാവിലെ 9:45 നാണ് സംഭവം. തീപിടിത്തമുണ്ടായപ്പോൾ 40 പേർ ഹോട്ടലിൽ ഉണ്ടായിരുന്നെന്നാണ് വിവരം. മരണസംഖ്യ ഇനി ഉയർന്നേക്കാമെന്ന് ആശങ്കയുണ്ട്.
മൂന്ന് പേരെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി രക്ഷപെടുത്തി. തീ അണയ്ക്കാൻ ഇപ്പോഴും ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.
Tags : 10 killed Delhi restaurant fire