മയക്കുമരുന്നു കേസിലെ പ്രതിയെ പിടികൂടിയപ്പോൾ.
കൊച്ചി: അന്താരാഷ്‌ട്ര ഫൈറ്റര്‍ ഡ്രഗ് കടത്തു കേസിലെ പ്രതികളെ സിനിമാ സ്റ്റൈലില്‍ പിടികൂടി കേന്ദ്ര ഏജന്‍സികള്‍. വൈക്കം മുതല്‍ ഇടപ്പള്ളി വരെ പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം ചേസ് ചെയ്ത്, ഇടപ്പള്ളി ലുലു മാളിന്‍റെ സമീപം വാഹനം വട്ടം വച്ചാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.
സെന്‍ട്രല്‍ ബ്യൂറോ ഓഫ് നാര്‍ക്കോട്ടിക്‌സിന്‍റെ ഓപ്പറേഷന്‍ വജ്രയിലൂടെ കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതികളെ പിടികൂടിയത്. തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാര്‍, മലപ്പുറം സ്വദേശി ഫിര്‍ദോസ് എന്നിവരാണ് റിമാന്‍ഡില്‍ ആയിരിക്കുന്നത്.
30,000 കിലോ വരുന്ന 12 കോടി ട്രാമഡോള്‍ ഹൈഡ്രോക്ലോറൈഡ് ഗുളികകള്‍ കടത്താന്‍ ശ്രമിച്ച സംഘത്തിലെ കണ്ണികളാണ് ഇവര്‍. ഡല്‍ഹയില്‍നിന്നാണ് ഗുളികകള്‍ പിടികൂടിയത്.
അന്വേഷണത്തിനിടെയാണ് മുഖ്യ സൂത്രധാരന്മാര്‍ കേരളത്തിലാണ് ഉള്ളതെന്ന വിവരം ലഭിക്കുന്നത്. പ്രതികള്‍ വൈക്കത്ത് ഉണ്ടെന്ന വിവരം ലഭിച്ചതോടെ കസ്റ്റംസിന്‍റെയും ഡിആര്‍ഐയുടെയും നാര്‍ക്കോട്ടിക്‌സിന്‍റെയും ഉദ്യോഗസ്ഥര്‍ അവിടേക്ക് എത്തുകയായിരുന്നു. അമിത വേഗത്തില്‍ പ്രതികള്‍ കടന്നുകളയാന്‍ ശ്രമിച്ചു. ഇതോടെയാണ് സിനിമാ സ്റ്റൈലില്‍ ചേസ് ചെയ്ത് ഇവരെ പിടികൂടിയത്.
Tags : Crime Police Investigation Deepika DeepikaNewspaper BreakingNews NewsUpdate