x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഭിജിത്ത് ദീപ്കെയ്ക്ക് ടൈഫോയ്ഡ്; നിരവധി സമരക്കാർക്ക് പനി

വെബ് ഡെസ്ക്
Published: July 25, 2026 12:13 PM IST | Updated: July 25, 2026 12:14 PM IST

അഭിജിത് ദീപ്കെയും സംഘവും സമരവേദിയിൽ.

ന്യൂഡൽഹി: ജന്തർ മന്തറിൽ വിദ്യാർഥി പ്രക്ഷോഭം നയിക്കുന്ന കോക്രോച്ച് ജന്ത പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെയ്ക്ക് ടൈഫോയ്ഡ് പനി ബാധിച്ചു. ഡൽഹിയിലെ സമരവേദിയിൽ നടത്തിയ രക്തപരിശോധനയിലാണ് അഭിജിത് ദിപ്കെയ്ക്ക് ടൈഫോയ്ഡ് ബാധിച്ചെന്നു കണ്ടെത്തിയത്. നിലവിൽ അദ്ദേഹം ചികിത്സയിലാണ്. ഇൻട്രാവെനസ് (IV) ഫ്ലൂയിഡുകൾ നൽകുന്നുണ്ടെന്നും സിജെപി അറിയിച്ചു.

അതേസമയം, ആരോഗ്യസ്ഥിതി മോശമാണെങ്കിലും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കും വരെ സമരം തുടരുമെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം, അഭിജിത്തിനു മാത്രമല്ല സമരവേദിയിൽ തുടരുന്ന പലർക്കും പനി ബാധിച്ചതായി റിപ്പോർട്ടുണ്ട്.

ഡ​​​​​ൽ​​​​​ഹി ജ​​​​ന്ത​​​​​ർ​​​​​ മ​​​​​ന്ത​​​​​റി​​​​​ൽ കൊ​​​​​ടും​​​​​ചൂ​​​​​ടി​​​​​ൽ ആ​​​​​യി​​​​​ര​​​​ങ്ങ​​​​ൾ ഒ​​​​രു​​​​മി​​​​ച്ചു പ്ര​​​​തി​​​​ഷേ​​​​ധം തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നു​ പേ​​​​ർ​​​​ക്കാണ് പ​​​​​നി​​​​​യും തൊ​​​ണ്ട​​​​​വേ​​​​​ദ​​​​​ന​​​​​യും ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ആ​​​​​രോ​​​​​ഗ്യ​​​​​പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ‌ ഉണ്ടായിരിക്കുന്നത്. ജ​​​​​ന​​​​​ബാ​​​​​ഹു​​​​​ല്യ​​​​​വും തു​​​​​റ​​​​​സാ​​​​​യ സ്ഥ​​​​​ല​​​​ത്തു ദി​​​​വ​​​​സ​​​​ങ്ങ​​​​ളാ​​​​യി തു​​​​ട​​​​രു​​​​ന്ന​​​​തു​​​​മാ​​​​ണ് പ്ര​​​​ശ്ന​​​​കാ​​​​​ര​​​​​ണ​​​​​മെ​​​​​ന്ന് സ​​​​​ന്ന​​​​​ദ്ധ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​രാ​​​​യി എ​​​​ത്തി​​​​യ ഡോ​​​​​ക്‌​​​ട​​​ർ​​​​​മാ​​​​​ർ പ​​​​റ​​​​ഞ്ഞു. അ​​​​​ണു​​​​​ബാ​​​​​ധ, നി​​​​​ർ​​​​​ജ​​​​​ലീ​​​​​ക​​​​​ര​​​​​ണം ഉ​​​​​ൾ​​​​​പ്പെ​​​​​ടെ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളും പ്ര​​​​ക്ഷോ​​​​ഭ​​​​ക​​​​രെ അ​​​​ല​​​​ട്ടു​​​​ക​​​​യാ​​​​ണ്.

ക​​​​​ടു​​​​​ത്ത പ​​​​​നി​​​​​യും തൊ​​​​​ണ്ട​​​​​വേ​​​​​ദ​​​​​ന​​​​​യും ത​​​​​ല​​​​​വേ​​​​​ദ​​​​​ന​​​​​യും മൂ​​​​ലം ഒ​​​​​ട്ടേ​​​​​റെ​​​​​പ്പേ​​​​​ർ സ​​​​മീ​​​​പി​​​​ച്ചു​​​​വെ​​​​ന്ന് ഫൈ​​​​​വ് റി​​​​​വ​​​​​ർ ഹാ​​​​​ർ​​​​​ട്ട് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​യാ​​​​​യ പ​​​​​ഞ്ചാ​​​​​ബി​​​​​ൽ‌​​​നി​​​​​ന്നു​​​​​ള്ള ഡോ. ​​​ശി​​​​​ൽ​​​​​പ പ​​​​​റ​​​​​ഞ്ഞു. തു​​​​​റ​​​​​സാ​​​​​യ സ്ഥ​​​​​ല​​​​​ത്താ​​​​​ണ് ഒ​​​​​ട്ടേ​​​​​റെ​​​​​യാ​​​​​ളു​​​​​ക​​​​​ൾ ഉ​​​​​റ​​​​​ങ്ങു​​​​​ന്ന​​​​​ത്. ഇ​​​​​ത് അ​​​​​ണു​​​​​ബാ​​​​​ധ ക്ഷ​​​​ണി​​​​ച്ചു​​​​വ​​​​രു​​​​ത്തു​​​​ക​​​​യാ​​​​ണ്.

ബു​​​​​ധ​​​​​നാ​​​​​ഴ്ച രാ​​​​​ത്രി​​​​​മാ​​​​​ത്രം ഇ​​​​​രു​​​​​നൂ​​​​​റി​​​​​ല​​​​​ധി​​​​​കം ആ​​​​ളു​​​​ക​​​​ൾ​​​​ക്കു പാ​​​​​ര​​​​​സെ​​​റ്റാ​​​​​മോ​​​​​ൾ പോ​​​​ലു​​​​ള്ള മ​​​​രു​​​​ന്നു​​​​ക​​​​ൾ ന​​​​ൽ​​​​കി. പ്ര​​​​​മേ​​​​ഹം, ര​​​​​ക്ത​​​​​സ​​​​​മ്മ​​​​​ർ​​​​​ദം എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി പ്രാ​​​​​യ​​​​​മേ​​​​​റി​​​​​യ​​​​വ​​​​രും എ​​​​​ത്തു​​​​​ന്നു​​​​​ണ്ട്. അ​​​​​വ​​​​​ശ്യ​​​​​മ​​​​​രു​​​​​ന്നു​​​​​ക​​​​​ൾ ക​​​​​രു​​​​​തി​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും ഡോ. ​​​​​ശി​​​​​ല്പ പ​​​​​റ​​​​​ഞ്ഞു.

Tags : AbhijitDeepke Protest Typhoid DelhiStrike Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up