ബൈക്കിനു തീയിട്ടപ്പോൾ, പിടിയിലായ സത്യൻ.
ആലുവ: ശിവരാത്രി മണപ്പുറത്ത് മുന്‍വൈരാഗ്യത്തെത്തുടര്‍ന്നു യുവാവിന്‍റെ ബൈക്ക് കത്തിച്ചു. പ്രതി പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശിയായ സത്യനെ (58) നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ആലുവ മണപ്പുറത്തു ചൂണ്ടയിട്ടു മീന്‍പിടിക്കാന്‍ വന്ന പെയിന്‍റിംഗ് തൊഴിലാളിയായ കരിമുകള്‍ സ്വദേശി യദു എന്ന യുവാവിന്‍റെ ബൈക്കാണ് കത്തിച്ചത്. ഇവര്‍ തമ്മില്‍ മുന്‍ വൈരാഗ്യം ഉണ്ടായിരുന്നു.
മാസങ്ങള്‍ക്കു മുമ്പ് സത്യനും മണപ്പുറത്ത് ചായ കച്ചവടത്തിനെത്തിയ സംഘത്തിലെ ഒരാളും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. അന്നു യദു ഇരുവരെയും പിടിച്ചു മാറ്റിയിരുന്നു. ഇതിന്‍റെ പേരിലാണ് ഇയാൾ ബൈക്കിനു തീയിട്ടതെന്നാണ് സൂചന.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Crime Police CaseFile FIR