x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷെ​യ്ഖ് ഹ​സീ​ന​യ്ക്ക് തി​രി​ച്ച​ടി: ബം​ഗ്ലാ​ദേ​ശ് പ്ര​സി​ഡ​ന്‍റ് രാ​ജി​വ​ച്ചു

ഇന്‍റർനാഷണൽ ഡെസ്ക്
Published: July 25, 2026 08:41 AM IST | Updated: July 25, 2026 08:43 AM IST

സ്ഥാനം ഒഴിഞ്ഞ ബം​ഗ്ലാ​ദേ​ശ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷ​ഹാ​ബു​ദ്ദീ​ൻ.

ധാ​ക്ക: രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി തു​ട​രു​ന്ന​തി​നി​ടെ ബം​ഗ്ലാ​ദേ​ശ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷ​ഹാ​ബു​ദ്ദീ​ൻ രാ​ജി​വ​ച്ചു. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന​യു​ടെ അ​ടു​ത്ത വി​ശ്വ​സ്ത​നാ​യ അ​ദ്ദേ​ഹം ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് സ്ഥാ​ന​മൊ​ഴി​ഞ്ഞ​ത്.

അ​ടു​ത്തി​ടെ ന​ട​ത്തി​യ വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ ത​നി​ക്ക് ഓ​ട്ടോ​ണ​മി​ക് ന്യൂ​റോ​പ്പ​തി എ​ന്ന രോ​ഗാ​വ​സ്ഥ​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യെ​ന്ന് ഷ​ഹാ​ബു​ദ്ദീ​ൻ പ​റ​യു​ന്നു. 2024 ലെ ​വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​ന് ശേ​ഷ​വും ഭ​ര​ണ​ത​ല​ത്തി​ൽ തു​ട​ർ​ന്ന ഏ​ക ഉ​ന്ന​ത വ്യ​ക്തി​ത്വ​മാ​ണ് ഇ​പ്പോ​ൾ പ​ടി​യി​റ​ങ്ങു​ന്ന​ത്.

രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങാ​ൻ ഷെ​യ്ഖ് ഹ​സീ​ന ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ഈ ​രാ​ജി ഹ​സീ​ന​യു​ടെ പാ​ർ​ട്ടി​ക്കും രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ൾ​ക്കും വ​ലി​യ തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്. പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് വ​രെ പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​മെ​ന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Tags : BangladeshCrisis MohammedShahabuddin SheikhHasina BangladeshPresident Deepika DeepikaNewspaper BreakingNews

Recent News

Corehub Up