കാറിന് തീപിടിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. സംഭവത്തെ തുടർന്ന് മജീവാഡ ഭാഗത്ത് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
വെള്ളിയാഴ്ച രാത്രി വിക്രോളിയിൽ നിന്ന് കോൾഷെറ്റിലേക്ക് യാത്ര ചെയ്യുകയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവറും സുഹൃത്തും ഉടൻ തന്നെ കാറിൽ നിന്ന് പുറത്തിറങ്ങി.
വിവരം അറിഞ്ഞ ഉടൻ തന്നെ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. കാർ പൂർണമായും കത്തിനശിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല.