x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ; പ​ങ്കാ​ളി അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: July 25, 2026 10:13 AM IST | Updated: July 25, 2026 10:13 AM IST

കൊല്ലപ്പെട്ട ദ​മ​ൻ​പ്രീ​ത് കൗ​ർ

ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ഞ്ചാ​ബ് സ്വ​ദേ​ശി​നി ദ​മ​ൻ​പ്രീ​ത് കൗ​ർ (23) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ മ​റ്റൊ​രു ഇ​ന്ത്യ​ൻ പൗ​ര​നും ഇ​വ​രു​ടെ പ​ങ്കാ​ളി​യു​മാ​യ റി​തേ​ഷ് കു​മാ​റി (22)നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ജൂ​ലൈ ഒ​ൻ​പ​തി​ന് വൈ​കു​ന്നേ​രം എ​ഡ്മ​ന്‍റ​ണി​ലെ സി​ൽ​വ​ർ​ബെ​റി​യി​ലു​ള്ള വ​സ​തി​യി​ൽ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ദ​മ​ൻ​പ്രീ​തി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മൂ​ന്ന് ദി​വ​സ​ത്തോ​ളം നീ​ണ്ട തീ​വ്ര​പ​രി​ച​ര​ണ​ത്തി​നൊ​ടു​വി​ൽ ജൂ​ലൈ 12-ന് ​മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ന​ട​ന്ന പോ​സ്റ്റ്മോ​ർ​ട്ടം പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് റി​തേ​ഷ് ദ​മ​ൻ​പ്രീ​തി​നെ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ റി​തേ​ഷ് കു​മാ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ൽ മ​റ്റാ​രും പ്ര​തി​ക​ളാ​യി ഇ​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Tags : Crime Police IndianWoman Arrest

Recent News

Corehub Up