x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീവന്‍റെ രഹസ്യം ഭൂമിയിൽതന്നെ! ബഹിരാകാശത്തേക്കു കണ്ണുനട്ടിരിക്കേണ്ട!

റിസെർച്ച് ഡെസ്‌ക്
Published: November 6, 2026 10:52 AM IST | Updated: November 6, 2026 10:52 AM IST

പ്രതീകാത്മക ചിത്രം.

വാൽനക്ഷത്രങ്ങളും ഭൂമിയിലെ ജീവനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് ശാസ്ത്രലോകം വിശ്വസിച്ചിരുന്നത്, നൂറിലേറെ വർഷം! ഈ നിഗമനം തെറ്റാണെന്നാണു പുതിയ പഠനം തെളിയിക്കുന്നത്! നമ്മുടെ ഗ്രഹത്തിൽ, ജീ​വന്‍റെ ഉ​ത്ഭ​വ​ത്തി​നു കാ​ര​ണ​മാ​യ രാ​സ​ത​ന്മാ​ത്ര​ക​ൾ എ​ത്തി​ച്ച​തു വാൽ​നക്ഷ​ത്ര​ങ്ങ​ളാ​ണെ​ന്ന വാദം അടിസ്ഥാനരഹിതമാണെന്ന് കേം​ബ്രി​ഡ്ജ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗവേഷകർ വ്യക്തമാക്കി. ജീവന് ആധാരമാകുന്ന ഘടകങ്ങൾ സു​ര​ക്ഷി​ത​മാ​യി ഭൂ​മി​യി​ലെ​ത്തി​ക്കാ​ൻ വാ​ൽ​നക്ഷ​ത്ര​ങ്ങ​ൾ​ക്കു ക​ഴി​യി​ല്ലത്രെ! അന്താരാഷ്‌ട്ര ശാസ്ത്രമാസികയിലാണു പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

കാ​ർ​ബ​ൺ, നൈ​ട്ര​ജ​ൻ ത​ന്മാ​ത്ര​ക​ൾ വ​ഹി​ച്ചു​കൊ​ണ്ടു വാൽ​നക്ഷ​ത്ര​ങ്ങ​ൾ ഭൂ​മി​യി​ൽ പ​തി​ച്ചതാണു ജീവന്‍റെ ഉ​ത്ഭ​വത്തിനു കാരണമെന്നാണു ശാസ്ത്രലോകം കരുതിയിരുന്നത്. എ​ന്നാ​ൽ, കേ​ൾ​ക്കാ​ൻ മ​നോ​ഹ​ര​മാ​യ ആ​ശ​യം മാ​ത്ര​മാ​ണി​തെന്ന് കേം​ബ്രി​ഡ്ജ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​സ്ട്രോ​ണ​മി​യി​ലെ ഗ​വേ​ഷ​ക​ൻ ഡോ. ​റി​ചാ​ർ​ഡ് ആ​ൻ​സ്‌​ലോ​ പറഞ്ഞു. വാൽന​ക്ഷ​ത്രം ഗ്ര​ഹ​ത്തി​ൽ വ​ന്നു പ​തി​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന ക​ടു​ത്തചൂ​ടും അ​മി​ത​മാ​യ അ​ന്ത​രീ​ക്ഷ​മ​ർ​ദ​വും ഓ​ർ​ഗാ​നി​ക് ത​ന്മാ​ത്ര​ക​ളെ നി​മി​ഷ​നേ​രം കൊ​ണ്ടു പൂ​ർണ​മാ​യും ന​ശി​പ്പി​ക്കു​മെ​ന്നും പ​ഠ​നം വെളിപ്പെടുത്തുന്നു.

K-Rail Survey

വാൽ​നക്ഷ​ത്ര​ങ്ങ​ൾ വ​ഴി ജീ​വന്‍റെ ത​ന്മാ​ത്ര​ക​ൾ ഭൂ​മി​യി​ലെ​ത്താ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നു പൂ​ർ​ണ​മാ​യി ത​ള്ളി​ക്ക​ള​യാ​ൻ ക​ഴി​യില്ല. അ​ങ്ങ​നെ സം​ഭ​വി​ക്ക​ണ​മെ​ങ്കി​ൽ, അപൂർവങ്ങളിൽ അപൂർവമായ പ്രതിഭാസമായിരിക്കുമത്. വാൽനക്ഷ​ത്രം ഭൂ​മിയിൽ പ​തി​ക്കു​ക​യും, അ​തി​നു​ശേ​ഷം ജീ​വന്‍റെ ഉ​ത്ഭ​വ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ രാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൃ​ത്യ​മാ​യ വേ​ഗ​ത​യി​ൽ ന​ട​ക്കു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ട്. ഇങ്ങനെ സംഭവിക്കാൻ കോടിയിലൊന്നു മാത്രമാണു സാധ്യതയെന്നും സർവകലാശാല ഗവേഷകർ അഭിപ്രായപ്പെട്ടു.

പുതിയ പഠനത്തിന്‍റെ അടിസ്ഥാനത്തിൽ, ജീവന്‍റെ ഉ​ത്ഭ​വ​ത്തെ​ക്കു​റി​ച്ചുള്ള അന്വേഷണങ്ങൾ ഭൂമിയിൽത്തന്നെ ചുരുക്കുകയാണ്. ജീ​വ​നു​വേ​ണ്ട അ​വ​ശ്യ​ഘ​ട​ക​ങ്ങ​ൾ ഭൂ​മി​യി​ൽ ത​ന്നെ രൂ​പ​പ്പെ​ട്ട​താ​കാം. അല്ലെങ്കിൽ, ധൂമകേതുക്കളിലൂടെ എത്തിയതാകാനും സാധ്യതയുണ്ട്. ജീവന്‍റെ അടയാളങ്ങൾ തേടുന്ന ചൊവ്വയിലും വാൽനക്ഷത്രങ്ങൾ വഴി ജീവന്‍റെ ഘടകങ്ങൾ എത്താനുള്ള സാധ്യതയും ഗവേഷകർ തള്ളി.

Tags : OriginOfLife International Earth Comet CambridgeUniversity SpaceScience ScienceNews

Recent News

Corehub Up