x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​യ്യ​ന്നൂ​ർ ഹൈ​വേ ക​വ​ർ​ച്ച; സ്വ​ർ​ണം പൊ​ട്ടി​ക്ക​ൽ സം​ഘ​ത്തി​ലെ ഒ​രാ​ൾക്കൂടി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: July 25, 2026 11:16 AM IST | Updated: July 25, 2026 11:21 AM IST

അറസ്റ്റിലായ ജി​ജി​ൽ

പ​യ്യ​ന്നൂ​ർ: സ്വ​ർ​ണ​വ്യാ​പാ​രി​യും കു​ടും​ബ​വും സ​ഞ്ച​രി​ച്ച കാ​ർ ത​ട്ടി​യെ​ടു​ത്ത് പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. ക​ണ്ണ​പു​രം ചെ​റു​കു​ന്ന് പൂ​ങ്കാ​വി​ലെ ആ​രം​ഭ​ൻ ഹൗ​സി​ൽ ജി​ജി​ലിനെയാണ് (കു​ട്ടു​,​38) ക​ണ്ണൂ​ർ റൂ​റ​ൽ എ​സ്‌​പി​യു​ടെ പ്ര​ത്യേ​ക സം​ഘം പി​ടി​കൂ​ടി​യ​ത്. മ​ട്ട​ന്നൂ​രി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

അ​റ​സ്റ്റി​ലാ​യ ജി​ജി​ൽ മാ​ന​ന്ത​വാ​ടി, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വ​ർ​ണം പൊ​ട്ടി​ക്ക​ൽ കേ​സു​ക​ളി​ലെ​യും പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ക​ഴി​ഞ്ഞ​മാ​സം ര​ണ്ടി​ന് പു​ല​ർ​ച്ചെ അ​ഞ്ചി​ന് ദേ​ശീ​യ​പാ​ത​യി​ൽ എ​ടാ​ട്ടാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ത​ല​ശേ​രി​യി​ലേ​ക്ക് വ​രു​ന്ന​തി​നി​ട​യി​ലാ​ണ് മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​യാ​യ സ്വ​ർ​ണ​വ്യാ​പാ​രി കു​മാ​ർ ജ​ല​ന്ത​ർ നി​ഗ​വും ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളും ഡ്രൈ​വ​റു​മാ​ര​ട​ങ്ങി​യ സം​ഘം സ​ഞ്ച​രി​ച്ച കാ​ർ അ​ക്ര​മി​സം​ഘം ത​ട്ടി​യെ​ടു​ത്തു ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന മു​പ്പ​ത് പ​വ​നോ​ളം സ്വ​ർ​ണ​വും ഒ​ന്ന​ര​ക്കോ​ടി​ രൂ​പ​യും ഇവർ കൈ​ക്ക​ലാ​ക്കി​യി​രു​ന്നു.

പി​ന്നീ​ട് ഈ ​കാ​ർ പി​ലാ​ത്ത​റ കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജി​ന് സ​മീ​പ​ത്തെ ജ​ന​വാ​സ​ര​ഹി​ത​മാ​യ പ്ര​ദേ​ശ​ത്ത് ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കേ​സി​ൽ മാ​ലൂ​ർ കു​ണ്ടേ​രി​പ്പൊ​യി​യി​ലെ അ​ശ്വ​ന്ത് (26), പാ​പ്പി​നി​ശ്ശേ​രി കീ​ച്ചേ​രി അ​ഞ്ചാം​പീ​ടി​ക സ്വ​ദേ​ശി സ​നു സ​ന്തോ​ഷ് എ​ന്നി​വ​രെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ജി​ജി​ൽ കൂ​ടി പി​ടി​യി​ലാ​യ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി ഉ​യ​ർ​ന്നു.

ക​വ​ർ​ച്ച​യ്ക്ക് ഉ​പ​യോ​ഗി​ച്ച ര​ണ്ട് ഇ​ന്നോ​വ ഉ​ൾ​പ്പെ​ടെ മൂ​ന്ന് വാ​ഹ​ന​ങ്ങ​ളും അ​ന്വേ​ഷ​ണ സം​ഘം നേ​ര​ത്തെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രുന്നു. ഒ​ളി​വി​ലു​ള്ള മ​റ്റു പ്ര​തി​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Tags : HighwayRobbery Payyanur KannurPolice GoldRobbery Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews InDepth NewsFlash

Recent News

Corehub Up