x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; ദി​ലീ​പ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ൾ​ക്ക് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്


Published: March 10, 2026 11:42 AM IST | Updated: March 10, 2026 01:35 PM IST

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ എ​ട്ടാം പ്ര​തി ന​ട​ൻ ദി​ലീ​പ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ വി​ചാ​ര​ണ കോ​ട​തി വെ​റു​തെ വി​ട്ട​തി​നെ​തി​രെ സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ൽ ഹൈ​ക്കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ദി​ലീ​പ് ഉ​ൾ​പ്പെ​ടെ കു​റ്റ​വി​മു​ക്ത​രാ​ക്ക​പ്പെ​ട്ട എ​ല്ലാ പ്ര​തി​ക​ൾ​ക്കും ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് അ​യ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടു.

വി​ചാ​ര​ണ കോ​ട​തി​യു​ടെ വി​ധി​യി​ലെ ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി​യ പ​ല സു​പ്ര​ധാ​ന തെ​ളി​വു​ക​ളും വി​ചാ​ര​ണ കോ​ട​തി വേ​ണ്ട​ത്ര പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നും പ​ക്ഷ​പാ​ത​പ​ര​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നു​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന വാ​ദം.

സ​ർ​ക്കാ​രി​ന്‍റെ അ​പ്പീ​ൽ പ​രി​ശോ​ധി​ച്ച കോ​ട​തി, കേ​സി​ൽ വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കേ​ണ്ട​തു​ണ്ടെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് പ്ര​തി​ക​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. നെ​ടു​മ്പാ​ശ്ശേ​രി പോ​ലീ​സ് വ​ഴി​യാ​കും പ്ര​തി​ക​ൾ​ക്ക് നോ​ട്ടീ​സ് കൈ​മാ​റു​ക.

2025 ഡി​സം​ബ​റി​ൽ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി​യി​ൽ, ഒ​ന്നാം പ്ര​തി പ​ൾ​സ​ർ സു​നി ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​റ് പേ​രെ ശി​ക്ഷി​ക്കു​ക​യും ദി​ലീ​പ് അ​ട​ക്ക​മു​ള്ള നാ​ല് പേ​രെ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ വെ​റു​തെ വി​ടു​ക​യും ചെ​യ്തി​രു​ന്നു. ഈ ​വി​ധി​ക്കെ​തി​രെ​യാ​ണ് ഇ​പ്പോ​ൾ മേ​ൽ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി.

 

Tags : Dileep Actress assault case High Court

Recent News

Corehub Up