തിരുവനന്തപുരം: മുഖ്യമന്ത്രി ആരെന്നതിൽ ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ചർച്ചകൾ പൂർത്തിയായെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പ്രതികരിച്ചു.
എപ്പോഴാണ് പ്രഖ്യാപനം ഉണ്ടാവുകയെന്ന് കൃത്യമായി പറയാനാകില്ല. സോണിയ ഗാന്ധി ആശുപത്രിയിലായിരുന്നതിനാൽ ചെറിയ താമസമുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേരള മുഖ്യമന്ത്രി ആരെന്ന് അറിയാൻ കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല കാമ്പുകൾ ആകാംക്ഷയിലാണ്. ചൊവ്വാഴ്ച ഡൽഹിയിലേക്ക് വിളിപ്പിച്ച നേതാക്കളിൽ ഭൂരിഭാഗവും കെ.സി.വേണുഗോപാലിനെയാണ് പിന്തുണച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. അതിനാൽ, കെസിക്ക് തന്നെയാണ് മുഖ്യമന്ത്രി പദത്തിൽ മുൻതൂക്കമെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
Tags : Sunny Joseph Congress