നെടുമങ്ങാട്: മദ്യപിക്കുന്നതിനിടയിൽ വാക്കുതർക്കത്തെതുടർന്ന് സുഹൃത്തിന്റെ വാരിയെല്ല് കസേര കൊണ്ട് അടിച്ചു പൊട്ടിച്ചയാൾ പിടിയിൽ. കരകുളം കണ്ണണിക്കോണം ഇവാൻ ഹൗസിൽ അജിത് ആണ് (സുധി–28) പിടിയിലായത്. കഴിഞ്ഞ മാസം 27ന് രാത്രി എട്ടിന് ഏണിക്കരയ്ക്ക് സമീപത്തെ മുളകുട്ടത്തിന് അടുത്തുള്ള വെയ്റ്റിംഗ് ഷെഡിൽ വച്ചാണ് ഏണിക്കര പഴയറ്റിങ്കര സ്വദേശി അജയകുമാറിന് മർദനമേറ്റത്.
അജിത്തും ഏണിക്കര സ്വദേശി രഞ്ജുവും അജയകുമാറും ഒരുമിച്ച് മദ്യപിക്കുന്നതിനിടയിലാണ് സംഘർഷം ഉണ്ടായത്. രഞ്ജു മുതുകിൽ ചവിട്ടിയപ്പോൾ തറയിൽ വീണ അജയകുമാറിനെ അജിത് അവിടെ കിടന്ന പ്ലാസ്റ്റിക് കസേര എടുത്ത് അടിക്കുകയും ഇതേത്തുടർന്ന് നാല് വാരിയെല്ലുകൾക്ക് പൊട്ടലുണ്ടായതായും പോലീസ് പറഞ്ഞു. മദ്യപസംഘത്തിൽ ഉണ്ടായിരുന്ന രഞ്ജുവിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Tags : alcohol arrested breaking Rib chair Rib