കൊച്ചി: മുന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന് ഡോ. വി.എ. അരുണ് കുമാറിന്റെ ഐഎച്ച്ആര്ഡി ഡയറക്ടര് ഇന് ചാര്ജ് പദവി രാഷ്ട്രീയ സ്വാധീനമുപയോഗിച്ചു നേടിയതാണോയെന്ന വിഷയത്തില് സ്വമേധയാ കേസെടുത്ത് പരിശോധിക്കാനുള്ള സിംഗിള് ബെഞ്ച് ഉത്തരവിന്മേലുള്ള സ്റ്റേ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് രണ്ടു മാസത്തേക്കുനീട്ടി.
മുന് മുഖ്യമന്ത്രിയുടെ മകന് എന്ന നിലയില് പരിഗണന കിട്ടിയോ എന്ന വിഷയം ഡിവിഷന് ബെഞ്ചിനു വിട്ടതടക്കം ഉത്തരവിലെ സ്റ്റേയാണു ജസ്റ്റീസുമാരായ അനില്.കെ. നരേന്ദ്രന്, എസ്. മുരളീ കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നീട്ടിയത്.
Tags : Arun Kumar IHRD director post Stay extended