തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്.
വെള്ളാപ്പള്ളി നടേശനെ കരി ഓയില്‍ ഒഴിച്ച് ആക്രമിക്കുന്നവര്‍ക്ക് പണവും അവാര്‍ഡും നല്‍കും എന്ന യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനുള്ള മറുപടിയായാണ് ബിജെപി നേതാവ് രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
എത്ര മതേതര മുഖം മൂടി അണിഞ്ഞാലും ഉള്ളില്‍ ഉള്ള ജിഹാദിത്തരം അറിയാതെ പുറത്തേക്ക് വരുന്നതിന്റെ തെളിവാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.
അമ്പലം കൊള്ളക്കാരായ കമ്മ്യൂണിസ്റ്റുകളെക്കാള്‍ 100 ഇരട്ടി വീര്യമുള്ള ഉഗ്ര വിഷം ആണ് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പിന്തുണയോടെ അധികാരത്തില്‍ എത്താന്‍ ശ്രമിക്കുന്ന യുഡിഫ് എന്ന വര്‍ഗീയ മുന്നണി.
കോൺഗ്രസിന്റെ മുഖം മൂടി അണിഞ്ഞ ജിഹാദിയോട് പറയാൻ ഉള്ളത് ഇത്, വാര്യംകുന്നന്റെ 1921 അല്ല. നരേന്ദ്രമോദി നയിക്കുന്ന 2026ൽ എത്തി ഈ നാട്. നിങ്ങൾ എത്ര മതേതര മുഖം മൂടി അണിഞ്ഞാലും ഉള്ളിൽ ഉള്ള ജിഹാദിത്തരം അറിയാതെ പുറത്തേക്ക് വരും
കേരളത്തിലെ ഹൈന്ദവ സമൂഹത്തിലെ ഏതാണ്ട് 23 ശതമാനം വരുന്ന പ്രധാനപെട്ട വിഭാഗം ആണ് ഈഴവ/തിയ്യ വിഭാഗം. ആ വിഭാഗങ്ങള്‍ ഉള്‍കൊള്ളുന്ന എസ്എന്‍ഡിപിയുടെ അനിഷേധ്യനായ നേതാവാണ് വെള്ളാപ്പള്ളി നടേശന്. അതുകൊണ്ട് വിരട്ടല്‍ ഭീഷണി ഒന്നും ഇങ്ങോട്ട് ഇറക്കരുത്.
കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരണം എന്നതിന്റെ ഉത്തരമാണ് ഇത്തരം പ്രതികരണങ്ങളെന്നും ബി. ഗോപാലകൃഷ്ണന് കുറിച്ചു.
Tags : B.Gopalakrishnan Vellappalli Nateshan bjp congress