പാലക്കാട്: കഞ്ചിക്കോട് പുതുശേരിയിൽ കരോൾ സംഘത്തിനുനേരേ ആക്രമണം നടത്തിയ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ.
പുതുശേരി കാളാണ്ടിത്തറ സ്വദേശി അശ്വിൻരാജിനെയാണ് കസബ പോലീസ് പിടികൂടിയത്. വധശ്രമത്തിനാണു കേസെടുത്തത്. നേരത്തേ ഇയാൾക്കെതിരേ കാപ്പ ചുമത്തിയിരുന്നു.ഞായറാഴ്ച രാത്രി ഒന്പതോടെയാണ് പുതുശേരി സുരഭിനഗറിൽ കുട്ടികളടങ്ങുന്ന കരോൾസംഘത്തെ ഇയാൾ ആക്രമിച്ചത്.
സംഭവത്തിനുപിന്നിൽ ആർഎസ്എസ്- ബിജെപി പ്രവർത്തകരാണെന്ന് ആരോപിച്ച് കരോൾസംഘം കസബ പോലീസിൽ പരാതി നൽകിയിരുന്നു. കരോൾസംഘത്തിന്റെ ബാൻഡ് സെറ്റ് അടക്കമുള്ള സാമഗ്രികൾ നശിപ്പിക്കുകയും ചെയ്തു. പ്രതിയെ റിമാൻഡ് ചെയ്തു.
Tags : BJP activist arrested Karol Sangh RSS- BJP