കൊച്ചി: കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ചരിത്രം പറയുന്ന ‘ദ നസ്രാണീസ്: ദെയര്‍ ഒറിജിന്‍സ്, കള്‍ച്ചര്‍, കസ്റ്റംസ് ആൻഡ് കുസീന്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്നു വൈകുന്നേരം അഞ്ചിന് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കും.
സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പ്രകാശനം നിര്‍വഹിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ആദ്യപ്രതി ഏറ്റുവാങ്ങും.
ഏലിയാസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ രചയിതാക്കളില്‍ ഒരാളായ എം.പി. ജോസഫ് മേനാച്ചേരി പുസ്തക പരിചയം നടത്തും. ഡോ. തങ്ക്സി ഫ്രാന്‍സിസ് തെക്കേക്കര, എം.പി. ജോസഫ് മേനാച്ചേരി, ഫാ. പിയൂസ് മേലേക്കണ്ടത്തില്‍, തനൂജ മുള്ളിക്ക് എന്നിവര്‍ ചേര്‍ന്നാണു പുസ്തകം രചിച്ചത്.
Tags : Book launch The Nazarenes Syriac Christians Mount St. Thomas