x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്ഐ​ആ​ർ; ബി​എ​ൽ​ഓ​യ്ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റു


Published: November 17, 2025 09:33 PM IST | Updated: November 17, 2025 10:18 PM IST

പ​ത്ത​നം​തി​ട്ട: എ​സ്ഐ​ആ​റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​പൂ​രി​പ്പി​ച്ച് വാ​ങ്ങാ​ൻ വീ​ട്ടി​ലെ​ത്തി​യ ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ​ക്ക് വ​ള​ർ​ത്തു​നാ​യ​യു​ടെ ക​ടി​യേ​റ്റു. പ​ത്ത​നം​തി​ട്ട മ​ണി​പ്പു​ഴ​യ്ക്ക് സ​മീ​പ​ത്തു​ള്ള വീ​ട്ടി​ൽ​വ​ച്ച് ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​നാ​യി​രു​ന്നു സം​ഭ​വം.

തി​രു​വ​ല്ല ക​ട​പ്ര സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി ര​ശ്മി​ക്കാണ് ക​ടി​യേ​റ്റ​ത്. വീ​ടി​ന്‍റെ ഗേ​റ്റ് തു​റ​ന്ന് അ​ക​ത്തു​ക​യ​റി​യ​താ​യി​രു​ന്നു ര​ശ്മി. ഈ ​സ​മ​യം നാ​യ​യെ കു​ളി​പ്പി​ക്കാ​ന്‍ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു ഉ​ട​മ.

പി​ടി​വി​ട്ടു​വ​ന്ന നാ​യ ര​ശ്മി​യെ ക​ടി​ക്കു​ക​യാ​യി​രു​ന്നു. ബി​എ​ൽ​ഓ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ​യ്‌​ക്കെ​തി​രാ​യ കു​ത്തി​വെ​പ്പ് ന​ല്‍​കി​യ​താ​ണെ​ന്ന് ഉ​ട​മ പ​റ​ഞ്ഞു.

Tags : sir booth level officer bitten dog pathanamthitta

Recent News

Corehub Up