x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​ക്കൂ​ലി കേ​സ്: റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശി​ക്ഷ ശ​രി​വ​ച്ചു


Published: November 18, 2025 01:45 AM IST | Updated: November 18, 2025 01:45 AM IST

കൊ​​​​ച്ചി: കൈ​​​​ക്കൂ​​​​ലി കേ​​​​സി​​​​ല്‍ റ​​​​വ​​​​ന്യു ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ ശി​​​​ക്ഷ ഹൈ​​​​ക്കോ​​​​ട​​​​തി ശ​​​​രി​​​​വ​​​​ച്ചു. ആ​​​​ല​​​​പ്പു​​​​ഴ സ​​​​ബ് ര​​​​ജി​​​​സ്ട്രാ​​​​ര്‍ ഓ​​​​ഫീ​​​​സി​​​​ലെ സ​​​​ബ് ര​​​​ജി​​​​സ്ട്രാ​​​​ര്‍ എം.​​​​കെ. മ​​​​ധു​​​​സൂ​​​​ദ​​​​ന​​​​ന്‍, ജോ​​​​യി​​​​ന്‍റ് സ​​​​ബ് ര​​​​ജി​​​​സ്ട്രാ​​​​ര്‍ കെ.​​​​ഒ. ഫ​​​​സ​​​​ലു​​​​ദ്ദീ​​​​ന്‍, പ്യൂ​​​​ണ്‍ ഹ​​​​രി​​​​ദാ​​​​സ​​​​ന്‍ നാ​​​​യ​​​​ര്‍ എ​​​​ന്നി​​​​വ​​​​രു​​​​ടെ ശി​​​​ക്ഷ​​​​യാ​​​​ണ് കോ​​​​ട​​​​തി ശ​​​​രി​​​​വ​​​​ച്ച​​​​ത്.

ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത ആ​​​​ധാ​​​​രം ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന് ആ​​​​ധാ​​​​രം എ​​​​ഴു​​​​ത്തു​​​​കാ​​​​രി​​​​യാ​​​​യ ബി​​​​ന്ദു ത​​​​ങ്ക​​​​പ്പ​​​​ന്‍ വ​​​​ഴി കൈ​​​​ക്കൂ​​​​ലി വാ​​​​ങ്ങി​​​​യ കേ​​​​സി​​​​ലാ​​​​ണ് വി​​​​ജി​​​​ല​​​​ന്‍​സ് കോ​​​​ട​​​​തി ശി​​​​ക്ഷി​​​​ച്ച​​​​ത്.

ര​​​​ണ്ടു വ​​​​ര്‍​ഷം വീ​​​​തം ക​​​​ഠി​​​​ന ത​​​​ട​​​​വി​​​​നും, 5000 രൂ​​​​പ പി​​​​ഴ ഒ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നും, പി​​​​ഴ ഒ​​​​ടു​​​​ക്കി​​​​യി​​​​ല്ലെ​​​​ങ്കി​​​​ല്‍ ര​​​​ണ്ടു മാ​​​​സം കൂ​​​​ടി ക​​​​ഠി​​​​ന​​​​ത​​​​ട​​​​വി​​​​നും, ഔ​​​​ദ്യോ​​​​ഗി​​​​ക കൃ​​​​ത്യ​​​​വി​​​​ലോ​​​​പ​​​​ത്തി​​​​ന് മൂ​​​​ന്നു വ​​​​ര്‍​ഷം വീ​​​​തം ക​​​​ഠി​​​​ന ത​​​​ട​​​​വി​​​​നും 10,000 രൂ​​​​പ പി​​​​ഴ ഒ​​​​ടു​​​​ക്കുന്ന​​​​തി​​​​നും പി​​​​ഴ ഒ​​​​ടു​​​​ക്കാ​​​​ത്ത പ​​​​ക്ഷം മൂ​​​​ന്ന് മാ​​​​സം കൂ​​​​ടി ക​​​​ഠി​​​​ന ത​​​​ട​​​​വി​​​​നു​​​​മാ​​​​യി​​​​രു​​​​ന്നു ശി​​​​ക്ഷ.

ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​യും ആ​​​​ധാ​​​​രം എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​നെ​​​​യും ക്രി​​​​മി​​​​ന​​​​ല്‍ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യ്ക്ക് ര​​​​ണ്ടു വ​​​​ര്‍​ഷം വീ​​​​തം ക​​​​ഠി​​​​ന​​​​ത​​​​ട​​​​വി​​​​നും 5000 രൂ​​​​പ പി​​​​ഴ ഒ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നും, പി​​​​ഴ ഒ​​​​ടു​​​​ക്കാ​​​​ത്ത പ​​​​ക്ഷം ര​​​​ണ്ട് മാ​​​​സം കൂ​​​​ടി ത​​​​ട​​​​വി​​​​നും ശി​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​​​നെ​​​​തിരേ പ്ര​​​​തി​​​​ക​​​​ള്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ച അ​​​​പ്പീ​​​​ല്‍ ജ​​​​സ്റ്റീ​​​​സ് എ. ​​​​ബ​​​​ദ​​​​റു​​​​ദ്ദീ​​​​ന്‍ ത​​​​ള്ളി, കൈ​​​​ക്കൂ​​​​ലി വാ​​​​ങ്ങി​​​​യ കു​​​​റ്റ​​​​ത്തി​​​​നു​​​​ള്ള ശി​​​​ക്ഷ ആ​​​​റ് മാ​​​​സ​​​​മാ​​​​യും, ഔ​​​​ദ്യോ​​​​ഗി​​​​ക കൃ​​​​ത്യ​​​​വി​​​​ലോ​​​​പ​​​​ത്തി​​​​നും, ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യ്ക്കു​​​​മു​​​​ള്ള ശി​​​​ക്ഷ ഒ​​​​രു വ​​​​ര്‍​ഷം വീ​​​​ത​​​​മാ​​​​യും കു​​​​റ​​​​വും ചെ​​​​യ്തു.

പ​​​​രാ​​​​തി​​​​ക്കാ​​​​ര​​​​നാ​​​​യ ആ​​​​ല​​​​പ്പു​​​​ഴ പൊ​​​​ള്ളേ​​​​പ​​​​റ​​​​മ്പി​​​​ല്‍ ജോ​​​​ണ്‍ വ​​​​ര്‍​ഗീ​​​​സി​​​​ല്‍നി​​​​ന്ന് ആ​​​​ധാ​​​​രം എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​ന്‍ വാ​​​​ങ്ങി​​​​യ 3000 രൂ​​​​പ​​​​യി​​​​ല്‍ സ​​​​ബ് ര​​​​ജി​​​​സ്ട്രാ​​​​ര്‍ വാ​​​​ങ്ങി​​​​യ 1000 രൂ​​​​പ​​​​യും ജോ​​​​യി​​​​ന്‍റ് സ​​​​ബ് ര​​​​ജി​​​​സ്ട്രാ​​​​റു​​​​ടെ പ​​​​ക്ക​​​​ൽ​​​​നി​​​​ന്ന് 500 രൂ​​​​പ​​​​യും, പ്യൂ​​​​ണി​​​​ല്‍ നി​​​​ന്ന് 1500 രൂ​​​​പ​​​​യും വി​​​​ജി​​​​ല​​​​ന്‍​സ് ക​​​​ണ്ടെ​​​​ടു​​​​ത്തി​​​​രു​​​​ന്നു.

അ​​​​ഴി​​​​മ​​​​തി​​​​ക്ക് ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ത്തു​​​​ന്ന​​​​തും അ​​​​ഴി​​​​മ​​​​തി നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മ​​​​ത്തി​​​​ല്‍ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ കേ​​​​ന്ദ്ര നി​​​​യ​​​​മ വ​​​​കു​​​​പ്പി​​​​ന് ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി. വി​​​​ജി​​​​ല​​​​ന്‍​സി​​​​നു വേ​​​​ണ്ടി സ്‌​​​​പെ​​​​ഷ​​​​ല്‍ ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് പ്ലീ​​​​ഡ​​​​ര്‍ എ. ​​​​രാ​​​​ജേ​​​​ഷ്, സീ​​​​നി​​​​യ​​​​ര്‍ ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് പ്ലീ​​​​ഡ​​​​ര്‍ എ​​​​സ്. രേ​​​​ഖ എ​​​​ന്നി​​​​വ​​​​ര്‍ ഹാ​​​​ജ​​​​രാ​​​​യി.

Tags : Bribery case HIgh Court Kerala High Court

Recent News

Corehub Up