x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ക​സ​ന​ത്തി​ന് ഇ​ട​വേ​ള​യു​ണ്ടാ​ക​രു​തെ​ന്ന് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കുന്നു: ​മു​ഖ്യ​മ​ന്ത്രി


Published: April 9, 2026 08:15 AM IST | Updated: April 9, 2026 08:56 AM IST

ക​ണ്ണൂ​ർ: വി​ക​സ​ന​ത്തി​ന് ഇ​ട​വേ​ള​യു​ണ്ടാ​ക​രു​തെ​ന്ന് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്നും അ​തി​നാ​ൽ തു​ട​ർ ഭ​ര​ണം ഉ​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്ത​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രേ​വ​ന്ത് റെ​ഡ്ഡി​ക്ക്‌ എ​തി​രാ​യ ഡാ​ഷ് മോ​ൻ പ​രാ​മ​ർ​ശ​ത്തി​ലും മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി.

ഇ​പ്പോ​ൾ കൂ​ടു​ത​ൽ പ​റ​യു​ന്നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ ശേ​ഷം കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ പ​റ​യാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കേ​ര​ള​ത്തി​ന്‍റെ ഭാ​വി നി​ർ​ണ​യി​ക്കു​ന്ന അ​തി​പ്ര​ധാ​ന​മാ​യ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. ന​മ്മ​ൾ ഒ​രു വി​ക​സി​ത കേ​ര​ള​ത്തി​ലേ​ക്ക് ന​ല്ല ചു​വ​ടു​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രു​പാ​ട് നേ​ട്ട​ങ്ങ​ൾ എ​ല്ലാ മേ​ഖ​ല​യി​ലും കൈ​വ​രി​ക്കാ​ൻ ന​മു​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

അ​ത് തു​ട​ര​ണം. പു​രോ​ഗ​തി​ക്കും വി​ക​സ​ന​ത്തി​നും ഇ​ട​വേ​ള ഉ​ണ്ടാ​ക​രു​തെ​ന്നാ​ണ് ജ​ന​ങ്ങ​ൾ പൊ​തു​വെ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളാ​കെ നാ​ടി​നു വി​ക​സ​നം വേ​ണം, പു​രോ​ഗ​തി വേ​ണ​മെ​ന്ന് ചി​ന്തി​ക്കു​ന്ന​വ​രാ​ണ്. എ​ൽ​ഡി​എ​ഫി​ന് മാ​ത്ര​മേ നാ​ടി​ന്‍റെ വി​ക​സ​നം ന​ട​ത്താ​ൻ ക​ഴി​യൂ​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2016ൽ ​ന​ൽ​കി​യ​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ സീ​റ്റാ​ണ് 2021ൽ ​ജ​ന​ങ്ങ​ൾ ഞ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ​ത്. ഇ​ത്ത​വ​ണ 2021ൽ ​കി​ട്ടി​യ​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ സീ​റ്റാ​ണ് ജ​ന​ങ്ങ​ൾ ന​ൽ​കാ​ൻ പോ​കു​ന്ന​ത്. 2031ലേ​ക്കു​ള്ള കേ​ര​ളം എ​ങ്ങ​നെ​യാ​യി​രി​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ വ്യ​ക്‌​ത​മാ​ക്കി​യ​താ​ണ്.

വ​ർ​ഗീ​യ നീ​ക്കം കൊ​ണ്ടൊ​ന്നും ആ​ളു​ക​ളെ സ്വാ​ധീ​നി​ക്കാ​നാ​കി​ല്ല. എ​ല്ലാ വി​ഭാ​ഗ​വും ന​ല്ല ഉ​ണ​ർ​വോ​ടെ എ​ൽ​ഡി​എ​ഫി​നൊ​പ്പം അ​ണി​നി​ര​ന്നി​ട്ടു​ണ്ടെന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Tags : election Pinarayi Vijayan vote

Recent News

Corehub Up