x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​വ​ധി​ക്കാ​ല ക്യാ​മ്പ്


Published: April 5, 2026 03:38 AM IST | Updated: April 5, 2026 03:38 AM IST

തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന ബാ​​​ല​​​സാ​​​ഹി​​​ത്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഏ​​​പ്രി​​​ൽ-​​​മേ​​​യ് മാ​​​സ​​​ങ്ങ​​​ളി​​​ൽ സ്കൂ​​​ൾ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ക​​​ഥ, ക​​​വി​​​ത, സ​​​യ​​​ൻ​​​സ് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലു​​​ള്ള സം​​​സ്ഥാ​​​ന​​​ത​​​ല ക്യാ​​​മ്പു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

കോ​​​ട്ട​​​യം (​ക​​​വി​​​ത), തൃ​​​ശൂ​​​ർ (​ശാ​​​സ്ത്രം), ക​​​ണ്ണൂ​​​ർ (ക​​​ഥ) ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണു ക്യാ​​​മ്പു​​​ക​​​ൾ ന​​​ട​​​ക്കു​​​ക. മൂ​​​ന്നു ദി​​​വ​​​സ​​​മാ​​​ണു ദൈ​​​ർ​​​ഘ്യം. ഒ​​​രു ക്യാ​​​മ്പി​​​ൽ 40 കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​ണു പ്ര​​​വേ​​​ശ​​​നം. https://ksicl.org എ​​​ന്ന സൈ​​​റ്റ് വ​​​ഴി 15 വ​​​രെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സൗ​​​ജ​​​ന്യ​​​മാ​​​ണ്.

പു​​​തി​​​യ അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷ​​​ത്തി​​​ൽ അ​​​ഞ്ചു​​​മു​​​ത​​​ൽ പ​​​ത്തു​​​വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് പ​​​ങ്കെ​​​ടു​​​ക്കാം. 2025ലെ ​​​ത​​​ളി​​​ര് സ്കോ​​​ള​​​ർ​​​ഷി​​​പ്പ് പ​​​രീ​​​ക്ഷ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത കു​​​ട്ടി​​​ക​​​ൾ​​​ക്കു മു​​​ൻ​​​ഗ​​​ണ​​​ന ല​​​ഭി​​​ക്കും. തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത കു​​​ട്ടി​​​ക​​​ളെ നേ​​​രി​​​ട്ട് അ​​​റി​​​യി​​​ക്കു​​​ന്ന​​​താ​​​ണ്. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 8547971483.

Tags : Children Literature Institute Holiday Camp

Recent News

Corehub Up