x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​യ്യ​ന്നൂ​രി​ലും ത​ളി​പ്പ​റ​മ്പി​ലും സി​പി​എം പ​രാ​ജ​യം അ​ന്വേ​ഷി​ക്കാ​ൻ ക​മ്മീ​ഷ​ൻ; പി​ണ​റാ​യി​യു​ടെ ശൈ​ലി​ക്കെ​തി​രെ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ രൂ​ക്ഷ​വി​മ​ർ​ശ​നം


Published: May 18, 2026 08:43 PM IST | Updated: May 18, 2026 08:43 PM IST

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ ക​ന​ത്ത പ​രാ​ജ​യം വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ചേ​ർ​ന്ന സി​പി​എം ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സ​വും നേ​തൃ​ത്വ​ത്തി​നെ​തി​രെ അ​സാ​ധാ​ര​ണ​മാ​യ വി​മ​ർ​ശ​ന​ശ​ര​ങ്ങ​ൾ. പാ​ർ​ട്ടി​യു​ടെ ശ​ക്ത​മാ​യ കോ​ട്ട​ക​ളാ​യ പ​യ്യ​ന്നൂ​രി​ലും ത​ളി​പ്പ​റ​മ്പി​ലും ഉ​ണ്ടാ​യ ദ​യ​നീ​യ പ​രാ​ജ​യ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ പാ​ർ​ട്ടി പ്ര​ത്യേ​ക ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചു. ര​ണ്ട് സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​ത്തി​നാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല.

പാ​ർ​ട്ടി​യോ​ഗ​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യാ​യി തു​റ​ന്നു​പ​റ​യാ​ൻ മ​ടി​ക്കു​ന്ന​വ​ർ പോ​ലും ഇ​ത്ത​വ​ണ യോ​ഗ​ത്തി​ൽ മു​ന്നോ​ട്ടു​വ​ന്ന് വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ്, പ​ല വി​ഷ​യ​ങ്ങ​ളി​ലും അ​ന്വേ​ഷ​ണം ന​ട​ത്താ​മെ​ന്ന് പ്ര​ഖ്യാ​പി​ക്കാ​ൻ നേ​തൃ​ത്വം നി​ർ​ബ​ന്ധി​ത​മാ​യ​ത്. പി.​ബി. അം​ഗ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ പി​ണ​റാ​യി വി​ജ​യ​നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും എ​തി​രാ​യ ജ​ന​വി​കാ​രം തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ക്ത​മാ​യി പ്ര​തി​ഫ​ലി​ച്ച​താ​യി യോ​ഗ​ത്തി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നു.

മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്തെ പി​ണ​റാ​യി വി​ജ​യ​ന്‍റെ ഭാ​ഷ​യും ശൈ​ലി​യും പ്ര​യോ​ഗ​രീ​തി​ക​ളും ജ​ന​ങ്ങ​ളെ വെ​റു​പ്പി​ച്ചു​വെ​ന്ന് ക​മ്മി​റ്റി​യി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നു. പു​തി​യ 'ജെ​ൻ​സി' ത​ല​മു​റ​യു​ടെ ചി​ന്ത​ക​ളെ​യും മാ​റ്റ​ങ്ങ​ളെ​യും മ​ന​സി​ലാ​ക്കു​ന്ന​തി​ൽ പാ​ർ​ട്ടി പ​രാ​ജ​യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ന്ന​ണി​ക്കും പാ​ർ​ട്ടി​ക്കും തി​രി​ച്ച​ടി​യു​ണ്ടാ​യി​ട്ടും അ​ത് മു​ന്നി​ൽ​ക്ക​ണ്ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​രോ​ധം തീ​ർ​ക്കു​ന്ന​തി​ൽ പാ​ർ​ട്ടി പ​രാ​ജ​യ​പ്പെ​ട്ടു. ജ​ന​ങ്ങ​ൾ​ക്കാ​യി സ​ർ​ക്കാ​ർ നി​ര​വ​ധി ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി​യി​ട്ടും തോ​റ്റ​തി​നു പി​ന്നി​ൽ രാ​ഷ്ട്രീ​യ​മാ​യ വീ​ഴ്ച​യു​ണ്ടെ​ന്ന് അം​ഗ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

അ​മി​ത ആ​ത്മ​വി​ശ്വാ​സം കാ​ര​ണം പ​ല മ​ണ്ഡ​ല​ങ്ങ​ളും പാ​ർ​ട്ടി നേ​തൃ​ത്വം വേ​ണ്ട​വി​ധം ശ്ര​ദ്ധി​ച്ചി​ല്ലെ​ന്നും ജി​ല്ലാ സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് വ​ലി​യ രീ​തി​യി​ലു​ള്ള ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യെ​ന്നും വി​മ​ർ​ശ​ന​മു​ണ്ട്. പേ​രാ​വൂ​രി​ൽ മ​ത്സ​രി​ച്ച കെ.​കെ. ശൈ​ല​ജ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് പ്ര​മു​ഖ നേ​താ​ക്ക​ളാ​രും എ​ത്തി​യി​ല്ലെ​ന്ന ഗു​രു​ത​ര​മാ​യ ആ​രോ​പ​ണം യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നു.

അ​തേ​സ​മ​യം, ത​ളി​പ്പ​റ​മ്പി​ൽ പി.​കെ. ശ്യാ​മ​ള​യു​ടെ വി​ജ​യ​ത്തി​നാ​യി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എം.​വി. ജ​യ​രാ​ജ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി. ​ജ​യ​രാ​ജ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷ് എ​ന്നി​വ​ർ നേ​രി​ട്ട് ക്യാ​മ്പ് ചെ​യ്ത് പ്ര​വ​ർ​ത്തി​ച്ചി​ട്ടും പാ​ർ​ട്ടി പ​രാ​ജ​യ​പ്പെ​ട്ടു. പാ​ർ​ട്ടി​യു​ടെ ഉ​റ​ച്ച മ​ണ്ഡ​ല​ങ്ങ​ളാ​യ പ​യ്യ​ന്നൂ​രി​ലും ത​ളി​പ്പ​റ​മ്പി​ലും ഏ​റ്റ പ​രാ​ജ​യം അ​ങ്ങേ​യ​റ്റം അ​പ​മാ​ന​ക​ര​മാ​ണെ​ന്ന് അം​ഗ​ങ്ങ​ൾ തു​റ​ന്ന​ടി​ച്ചു. ജി​ല്ലാ സെ​ന്‍റ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഗു​രു​ത​ര വീ​ഴ്ച​യാ​ണ് ഈ ​ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Tags : CPM Commission Latest News Pinarayi

Recent News

Corehub Up