x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​മ്യ ഹ​രി​ദാ​സി​ന്‍റെ സ്ഥാ​നാ​ര്‍​ത്ഥി​ത്വം; കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ കോ​ലം ക​ത്തി​ച്ചു


Published: March 15, 2026 09:05 PM IST | Updated: March 15, 2026 09:09 PM IST

തി​രു​വ​ന​ന്ത​പു​രം: ര​മ്യ ഹ​രി​ദാ​സി​ന്‍റെ സ്ഥാ​നാ​ര്‍​ത്ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​റ​യി​ന്‍​കീ​ഴ് കോ​ണ്‍​ഗ്ര​സി​ല്‍ പൊ​ട്ടി​ത്തെ​റി. ക​ഠി​നം​കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​ത്തു ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​ന്‍റെ​യും ര​മ്യ ഹ​രി​ദാ​സി​ന്‍റെ​യും കോ​ലം ക​ത്തി​ച്ചു.

ര​മ്യ​യെ ചി​റ​യി​ന്‍​കീ​ഴി​ല്‍ മ​ത്സ​രി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ നേ​ര​ത്തെ​യും പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രു​ന്നു. കോ​ഴി​ക്കോ​ട് ജി​ല്ല​ക്കാ​രി​യാ​യ ര​മ്യ​യെ ചി​റ​യി​ന്‍​കീ​ഴ് കെ​ട്ടി​യി​റ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു വി​മ​ര്‍​ശ​നം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍ എ​ഐ​സി​സി നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

അ​ടൂ​ര്‍ പ്ര​കാ​ശ് തി​രു​വ​ന​ന്ത​പു​ര​ത്തെ പ്ര​വ​ര്‍​ത്ത​ക​രു​ടെ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും ര​മ്യ ഭ​യ​ന്നോ​ടി​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് എ​ത്തു​ന്ന​തെ​ന്നും ഇ​വ​ര്‍ പ​രാ​തി​യി​ല്‍ ആ​രോ​പി​ച്ചി​രു​ന്നു. ഗ്രൗ​ണ്ടി​ല്‍ ഇ​റ​ങ്ങി പ്ര​വ​ര്‍​ത്തി​ക്കാ​തെ പാ​ട്ടും​പാ​ടി ക​റ​ങ്ങി ന​ട​ന്ന് തോ​റ്റ​യാ​ളാ​ണ് ര​മ്യാ ഹ​രി​ദാ​സ് എ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Tags : ramya haridas congress chirayinkeezhu

Recent News

Corehub Up