പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ ചില മണ്ഡലങ്ങളിൽ ബിജെപിയും കോൺഗ്രസും രഹസ്യ ഡീൽ ഉണ്ടാക്കിയിട്ടുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി തോൽക്കണമെന്ന് കോൺഗ്രസിൽ ഏറ്റവുംകൂടുതൽ ആഗ്രഹിക്കുന്നത് ഷാഫി പറമ്പിലാണ്
ബിജെപി ജയിച്ചാലും എൽഡിഎഫ് ജയിക്കരുതെന്നാണ് കോൺഗ്രസിന്റെ നിലപാട്. ഇതോടെയാണ് റസാഖിന് പോകുന്ന വോട്ട് ബിജെപിയുടെ വിജയസാധ്യതയായി കോൺഗ്രസ് പ്രചരിപ്പിക്കുന്നത്. പാലക്കാട്ട് റസാഖ് ജയിക്കുമെന്നും യുഡിഎഫും ബിജെപിയും മത്സരിക്കുന്നത് രണ്ടാംസ്ഥാനത്തിന് വേണ്ടിയാണെന്നും സുരേഷ് ബാബു അവകാശപ്പെട്ടു.
ഇവിടെ യുഡിഎഫും എൽഡിഎഫും തമ്മിൽ 6,000 വോട്ടിന്റെ വ്യത്യാസം മാത്രമാണുള്ളത്. ഷാഫിക്ക് പാലക്കാട്ട് ജയിക്കാമെങ്കിൽ എൻ.എം.ആർ.റസാഖിനും ജയിക്കാം. മലമ്പുഴയിൽ ദുർബലനായ സ്ഥാനാർഥിയെ യുഡിഎഫ് മത്സരിപ്പിക്കുന്നത് മണ്ഡലത്തിൽ എൻഡിഎയെ വിജയിപ്പിക്കാനാണ്. കോങ്ങാട് മണ്ഡലത്തിൽ ബിജെപിയുടെ ദുർബലപ്രചാരണം ഡീലിന്റെ ഭാഗമാണെന്നും സുരേഷ് ബാബു ആരോപിച്ചു.
Tags : election UDF-BJP deal Palakkad