x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​തി റഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ പൊ​തു​തെ​ളി​വെ​ടു​പ്പ് 25ന് ​​​


Published: February 19, 2026 12:54 AM IST | Updated: February 19, 2026 12:54 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വൈ​​​ദ്യു​​​തി വി​​​ത​​​ര​​​ണ ലൈ​​​സ​​​ൻ​​​സി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ നി​​​ഷ്ക​​​ർ​​​ഷി​​​ക്കു​​​ന്ന കേ​​​ര​​​ള സം​​​സ്ഥാ​​​ന വൈ​​​ദ്യു​​​തി റഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ൻ ഒ​​​ന്നാം ഭേ​​​ദ​​​ഗ​​​തി​​​യു​​​ടെ ക​​​ര​​​ടി​​​ന്മേ​​​ൽ ഓ​​​ണ്‍​ലൈ​​​ൻ പൊ​​​തു തെ​​​ളി​​​വെ​​​ടു​​​പ്പ് 25ന് ​​​ന​​​ട​​​ക്കു​​​മെ​​​ന്ന് റഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു.

പൊ​​​തു​​​തെ​​​ളി​​​വെ​​​ടു​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഇ​​​ന്ന​​​ലെ ആ​​​രം​​​ഭി​​​ച്ചു. പൊ​​​തു​​​തെ​​​ളി​​​വെ​​​ടു​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ വെ​​​ബ്സൈ​​​റ്റി​​​ൽ ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന ലി​​​ങ്ക് മു​​​ഖേ​​​ന​​​ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 23ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ​​​യാ​​​ണ്.

പൊ​​​തു​​​തെ​​​ളി​​​വെ​​​ടു​​​പ്പി​​​ന്‍റെ സ​​​മ​​​യം, ലി​​​ങ്ക് എ​​​ന്നി​​​വ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​വ​​​രു​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫോ​​​മി​​​ൽ ന​​​ൽ​​​കി​​​യ ഇ-​​​മെ​​​യി​​​ൽ, വാ​​​ട്ട്സാ​​​പ്പ് മു​​​ഖേ​​​ന അ​​​റി​​​യി​​​ക്കും. ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും സ​​​ഹാ​​​യ​​​ത്തി​​​നു​​​മാ​​​യി ക​​​മ്മീ​​​ഷ​​​ന്‍റെ ഓ​​​ഫീ​​​സ് സ​​​മ​​​യ​​​ത്ത് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഹെ​​​ൽ​​​പ്പ്ഡെ​​​സ്കി​​​ൽ (ഫോ​​​ണ്‍ ന​​​ന്പ​​​ർ: 04712735544) ബ​​​ന്ധ​​​പ്പെ​​​ടാം.

കൂ​​​ടാ​​​തെ ത​​​പാ​​​ൽ മു​​​ഖേ​​​ന​​​യും ഇ-​​​മെ​​​യി​​​ൽ ([email protected]) മു​​​ഖേ​​​ന​​​യും പൊ​​​തു​​​ജ​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​വു​​​ന്ന​​​താ​​​ണ്. ത​​​പാ​​​ൽ/​​​ഇ​​​മെ​​​യി​​​ൽ മു​​​ഖേ​​​ന അ​​​യ​​​യ്ക്കു​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ സെ​​​ക്ര​​​ട്ട​​​റി, കേ​​​ര​​​ള സം​​​സ്ഥാ​​​ന വൈ​​​ദ്യു​​​തി റഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ൻ, കെ​​​പി​​​എ​​​ഫ്‌​​​സി ഭ​​​വ​​​നം, സി.​​​വി. രാ​​​മ​​​ൻ​​​പി​​​ള്ള റോ​​​ഡ്, വെ​​​ള്ള​​​യ​​​ന്പ​​​ലം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 695 010 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ 25ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു വ​​​രെ സ്വീ​​​ക​​​രി​​​ക്കും.

Tags : Public hearing Electricity Regulatory Commission

Recent News

Corehub Up