x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​രി​യാ​ല്‍ ആ​ബി​ദ് വ​ധം: പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ടു


Published: July 1, 2026 04:44 AM IST | Updated: July 1, 2026 04:44 AM IST

Abid

കാ​​​സ​​​ര്‍​ഗോ​​​ഡ്: ഐ​​​എ​​​ന്‍​എ​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ന്‍ കാ​​​സ​​​ര്‍​ഗോ​​​ഡ് എ​​​രി​​​യാ​​​ലി​​​ലെ ആ​​​ബി​​​ദി​​​നെ (24) വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ മു​​​ഴു​​​വ​​​ന്‍ പ്ര​​​തി​​​ക​​​ളെ​​​യും വെ​​​റു​​​തെ​​​വി​​​ട്ടു. ഷം​​​സു​​​ദ്ദീ​​​ന്‍ (40), കെ.​​​എം. റ​​​ഫീ​​​ഖ് (40), അ​​​ബ്ദു​​​ള്‍ ജ​​​ലീ​​​ല്‍ (41), പി.​​​എ​​​ച്ച്. ഹാ​​​രി​​​സ് (41), ഉ​​​മ്മ​​​ര്‍, റ​​​ഫീ​​​ഖ് എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ജി​​​ല്ലാ അ​​​ഡീ. സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി (മൂ​​​ന്ന്) ജ​​​ഡ്ജ് അ​​​ചി​​​ന്ത്യ​​​രാ​​​ജ് ഉ​​​ണ്ണി വെ​​​റു​​​തെ​​​വി​​​ട്ട​​​ത്.

2007 ന​​​വം​​​ബ​​​ര്‍ 20നു ​​​വൈ​​​കു​​​ന്നേ​​​രം 5.30ഓ​​​ടെ​​​യാ​​​ണ് എ​​​രി​​​യാ​​​ല്‍ ബെ​​​ള്ളീ​​​രി​​​ല്‍ വ​​​ച്ച് ആ​​​ബി​​​ദ് വെ​​​ട്ടേ​​​റ്റു മ​​​രി​​​ച്ച​​​ത്. ബൈ​​​ക്കു​​​ക​​​ളി​​​ലെ​​​ത്തി​​​യ സം​​​ഘ​​​മാ​​​ണ് കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും മു​​​മ്പ് ന​​​ട​​​ന്ന അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ത്തെ തുടർന്നുള്ള വൈ​​​രാ​​​ഗ്യ​​​മാ​​​ണ് കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ല്‍ ക​​​ലാ​​​ശി​​​ച്ച​​​തെ​​​ന്നും കാ​​​സ​​​ര്‍​ഗോ​​​ഡ് ടൗ​​​ണ്‍ പോ​​​ലീ​​​സി​​​ന്‍റെ കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു.

പ്രോ​​​സി​​​ക്യൂ​​​ഷ​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യി മൊ​​​ഴി ന​​​ല്‍​കി​​​യ ര​​​ണ്ടാം​​​ സാ​​​ക്ഷി ഇ​​​ബ്രാ​​​ഹിം ഖ​​​ലീ​​​ലി​​​ന്‍റെ​​​യും മൂ​​​ന്നാം​​​സാ​​​ക്ഷി അ​​​ര്‍​ഷാ​​​ദി​​​ന്‍റെ​​​യും മൊ​​​ഴി​​​ക​​​ള്‍ പ​​​ര​​​സ്പ​​​ര​​​വി​​​രു​​​ദ്ധ​​​മാ​​​യ​​​തും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലെ വീ​​​ഴ്ച​​​ക​​​ളും കേ​​​സി​​​ല്‍ പ്രോ​​​സി​​​ക്യൂ​​​ഷ​​​ന് തി​​​രി​​​ച്ച​​​ടി​​​യാ​​​യി. പ​​​രാ​​​തി​​​ക്കാ​​​ര​​​നാ​​​യ ഫൈ​​​സ​​​ല്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ദൃ​​​ക്‌​​​സാ​​​ക്ഷി​​​ക​​​ള്‍ കൂ​​​റു​​​ മാ​​​റി. വി​​​ര​​​ല​​​ട​​​യാ​​​ളം ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള നി​​​ര്‍​ണാ​​​യ​​​ക തെ​​​ളി​​​വു​​​ക​​​ള്‍ ഹാ​​​ജ​​​രാ​​​ക്കു​​​ന്ന​​​തി​​​ല്‍ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന് വീ​​​ഴ്ച സം​​​ഭ​​​വി​​​ക്കു​​​ക​​​യും ചെ​​​യ്തു.

Tags : Eriyal Abid murder:

Recent News

Corehub Up