ചാലക്കുടി: വാൽപ്പാറയിൽ വീണ്ടും കാട്ടാനയാക്രമണം. ജനവാസമേഖലയിലെത്തിയ കാട്ടാന, തോട്ടംതൊഴിലാളിയുടെ വീട് തകർത്തു. സ്റ്റാൻമോർ എസ്റ്റേറ്റിനു സമീപത്തെ പാർവതിയുടെ പാടിയാണ് കാട്ടാന ആക്രമിച്ചത്.
പുലർച്ചെ മൂന്നരയോടെയെത്തിയ കാട്ടാന വീടിന്റെ അടുക്കളഭാഗത്തെ ജനലും വാതിലും തകർക്കുകയും അടുക്കളയിലുണ്ടായിരുന്ന സാധനങ്ങൾ തിന്നുകയും ചെയ്തു.
വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് ആനയെ തുരത്തിയത്.കഴിഞ്ഞദിവസം കാട്ടാന വാൽപ്പാറയിലെ ഒരു സ്കൂളും ആക്രമിച്ചിരുന്നു.
Tags : Valpara Valpara kattana Kattana house destroyed Wild elephant valpara