തിരുവനന്തപുരം: സിപിഎം വിട്ടു അന്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കും.
എന്നാൽ, സിപിഐ വിട്ടു തൃശൂർ നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കുന്ന നിലവിലെ എംഎൽഎ സി.സി. മുകുന്ദനെ പിന്തുണയ്ക്കേണ്ടതില്ലെന്നാണ് യുഡിഎഫ് തീരുമാനം.
കോണ്ഗ്രസ് സ്ഥാനാർഥിയായി കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചാൽ പിന്തുണ നൽകും. ഇതിനായി ഇന്നലെ രാത്രിയോടെ മുകുന്ദനെ ഡൽഹിക്കു വിളിപ്പിച്ചു.
സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കി പാർട്ടി വിട്ടു സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരനെ അന്പലപ്പുഴയിൽ പിന്തുണയ്ക്കുക വഴി ആലപ്പുഴ ജില്ലയിലെ മിക്കവാറും മണ്ഡലങ്ങളിൽ ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് യുഡിഎഫ് കണക്കു കൂട്ടുന്നത്.
അതേസമയം, നാട്ടികയിൽ മത്സരിക്കുന്ന നിലവിലെ സിപിഐ എംഎൽഎ സി.സി. മുകുന്ദനെ സ്വതന്ത്രനായി മത്സരിച്ചാൽ പിന്തുണയ്ക്കേണ്ടതില്ലെന്നാണ് തീരുമാനം. കോണ്ഗ്രസ് സംസ്ഥാന നേതൃത്വത്തിൽ മുകുന്ദനെ പിന്തുണയ്ക്കാൻ തീരുമാനിച്ചെങ്കിലും തൃശൂർ ഡിസിസി എതിർപ്പ് അറിയിച്ച സാഹചര്യത്തിലാണിത്.
Tags : G. Sudhakaran UDF support C.C. Mukundan not supported independent