x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആഗോള അ​യ്യ​പ്പ​സം​ഗ​മം വ​ന്‍ അ​ഴി​മ​തി, അ​ന്വേ​ഷ​ണം വേ​ണം: ചെ​ന്നി​ത്ത​ല


Published: February 12, 2026 04:32 PM IST | Updated: February 12, 2026 04:32 PM IST

കോ​ട്ട​യം: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കൊ​ട്ടി​ഘോ​ഷി​ച്ച് ന​ട​ത്തി​യ ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം വ​ൻ അ​ഴി​മ​തി​യാ​ണെ​ന്ന് തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ. കോ​ട്ട​യ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഏ​ഴ് കോ​ടി രൂ​പ മു​ട​ക്കി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി വ​ന്‍​തോ​തി​ലു​ള്ള വെ​ട്ടി​പ്പി​ന്‍റെ വേ​ദി​യാ​യി​ട്ടാ​ണ് മാ​റി​യ​ത്. ഉ​ച്ച​യോ​ട് കൂ​ടി അ​വ​സാ​നി​ച്ച സ​മ്മേ​ള​ന​ത്തി​നാ​ണ് ഏ​ഴ് കോ​ടി​രൂ​പ ചി​ല​വാ​ക്കി​യ​ത്. ഇ​ത് വ​ന്‍ അ​ഴി​മ​തി​യ​ല്ലാ​തെ മ​റ്റെ​ന്താ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

സ​ര്‍​ക്കാ​രി​ന്‍റെ അ​ല്ലെ​ങ്കി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ പ​ണം ഇ​ങ്ങ​നെ ധൂ​ര്‍​ത്ത​ടി​ക്കാ​ന്‍ ആ​രാ​ണ് ഇ​വ​ര്‍​ക്ക് അ​ധി​കാ​രം കൊ​ടു​ത്ത​ത്. ഇ​തി​നെ​പ്പ​റ്റി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ഉ​ണ്ടാ​ക​ണം. കു​റ്റ​ക്കാ​രാ​യ മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് അ​ട​ക്ക​മു​ള്ള​വ​രു​ടെ പേ​രി​ല്‍ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ശ​ബ​രി​മ​ല​യി​ലെ എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും വ​ന്‍ അ​ഴി​മ​തി​യു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി​ക്ക് ത​ന്നെ മ​ന​സി​ലാ​യി​ക്ക​ഴി​ഞ്ഞു. ഇ​ത് ത​ങ്ങ​ള്‍ നേ​ര​ത്തെ പ​റ​യു​ന്ന​താ​ണ്. മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് കാ​ല​ത്തെ ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ക​യാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : global ayyappa sangamam Devaswom Board

Recent News

Corehub Up