x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷാ​മ​ബ​ത്ത അ​വ​കാ​ശ​മ​ല്ലെ​ന്ന സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് നി​യ​മ​വി​രു​ദ്ധ​ം: ഹ​ര്‍​ജി​ക്കാ​ര്‍


Published: January 23, 2026 06:53 AM IST | Updated: January 23, 2026 06:53 AM IST

കൊ​​​​ച്ചി: ക്ഷാ​​​​മ​​​​ബ​​​​ത്ത അ​​​​വ​​​​കാ​​​​ശ​​​​മ​​​​ല്ലെ​​​​ന്ന സ​​​​ര്‍​ക്കാ​​​​ര്‍ നി​​​​ല​​​​പാ​​​​ട് നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മെ​​​​ന്ന് ഹ​​​​ര്‍​ജി​​​​ക്കാ​​​​ര്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍. ജ​​​​യി​​​​ലി​​​​ലെ ത​​​​ട​​​​വു​​​​കാ​​​​ര്‍​ക്ക് പ്ര​​​​തി​​​​ഫ​​​​ലം വ​​​​ര്‍​ധി​​​​പ്പി​​​​ച്ച സ​​​​ര്‍​ക്കാ​​​​രാ​​​​ണ് ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍​ക്കും അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍​ക്കും ക്ഷാ​​​​മ​​​​ബ​​​​ത്ത കു​​​​ടി​​​​ശി​​​​ക നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​ത്.

പ​​​​ണ​​​​മി​​​​ല്ലെ​​​​ന്ന പേ​​​​രി​​​​ല്‍ ഡി​​​​എ നി​​​​ഷേ​​​​ധി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ ഓ​​​​ഫ് ഓ​​​​ള്‍ കേ​​​​ര​​​​ള യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി എം​​​​പ്ലോ​​​​യീ​​​​സ് ഓ​​​​ര്‍​ഗ​​​​നൈ​​​​സേ​​​​ഷ​​​​ന്‍​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​ന്‍. മ​​​​ഹേ​​​​ഷ് സ​​​​മ​​​​ര്‍​പ്പി​​​​ച്ച മ​​​​റു​​​​പ​​​​ടി സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

2021 ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ലു​​​​ള്ള കു​​​​ടി​​​​ശി​​​​ക ല​​​​ഭി​​​​ക്കാ​​​​നു​​​​ണ്ടെ​​​​ന്നും അ​​​​തി​​​​ല്‍ 25 ശ​​​​ത​​​​മാ​​​​ന​​​​മെ​​​​ങ്കി​​​​ലും അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന ഹ​​​​ര്‍​ജി ജ​​​​സ്റ്റീ​​​​സ് എ​​​​ന്‍. ന​​​​ഗ​​​​രേ​​​​ഷ് ഇ​​​​ന്നു പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി. സി​​​​വി​​​​ല്‍ സ​​​​ര്‍​വീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍​ക്കും ജു​​​​ഡീ​​​​ഷ​​​ല്‍ ഓ​​​​ഫീ​​​​സ​​​​ര്‍​മാ​​​​ര്‍​ക്കും ഡി​​​​എ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടു​​​​ണ്ട്. വാ​​​​യ്പ​​​​യെ​​​​ടു​​​​ക്കാ​​​​ന്‍ കേ​​​​ന്ദ്ര​​​സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ത്ത​​​​തി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള ഹ​​​​ര്‍​ജി​​​​ക​​​​ള്‍ സു​​​​പ്രീം​​​കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലാ​​​​ണെ​​​​ന്ന ന്യാ​​​​യീ​​​​ക​​​​ര​​​​ണം അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും ഹ​​​​ര്‍​ജി​​​​ക്കാ​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു. ശ​​​​മ്പ​​​​ള​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യ ഡി​​​​എ ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍​ക്ക് നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​ത് ശ​​​​മ്പ​​​​ള​​​​ത്തി​​​​ല്‍ കു​​​​റ​​​​വ് വ​​​​രു​​​​ന്ന​​​​തി​​​​ന് ഇ​​​​ട​​​​യാ​​​​ക്കും.

മു​​​​ഖ്യ​​​​മ​​​​ന്ത്രി നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ല്‍ പ​​​​റ​​​​ഞ്ഞ​​​​ത് ഡി​​​​എ​​​​യു​​​​ടെ ഏ​​​​ഴു ഗ​​​​ഡു​​​​ക്ക​​​​ള്‍ ന​​​​ൽ​​​കാ​​​​നു​​​​ണ്ടെ​​​​ന്നാ​​​​ണ്. എ​​​​ന്നാ​​​​ല്‍ ഡി​​​​എ കു​​​​ടി​​​​ശി​​​​ക​​​​യി​​​​ല്ലെ​​​​ന്നാ​​​​ണ് സ​​​​ര്‍​ക്കാ​​​​രി​​​ന്‍റെ സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തി​​​​ല്‍ പ​​​​റ​​​​യു​​​​ന്ന​​​​തെ​​​​ന്നും ഹ​​​​ര്‍​ജി​​​​ക്കാ​​​​ര്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

Tags : hunger strike right is illegal:

Recent News

Corehub Up