x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ബ ഡൈ​വിം​ഗി​നി​ടെ ഹൃ​ദ​യാ​ഘാ​തം; മ​ല​യാ​ളി​യാ​യ ന​വ​വ​ര​ൻ ശ്രീ​ല​ങ്ക​യി​ൽ മ​രി​ച്ചു

ഇന്‍റർനാഷണൽ ഡെസ്ക്
Published: June 27, 2026 11:48 AM IST | Updated: June 27, 2026 11:48 AM IST

എം.​കെ.​മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ദ്

കോ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ സ്കൂ​ബ ഡൈ​വിം​ഗി​നി​ടെ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. മ​ല​പ്പു​റം വേ​ങ്ങ​ര സ്വ​ദേ​ശി എം.​കെ.​മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ദ് ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. സ്കൂ​ബ ഡൈ​വിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ ക​ട​ലി​ൽ​വ​ച്ച് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു. അ​വ​ശ​നി​ല​യി​ലാ​യ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ​ത്ത് ദി​വ​സം മു​ന്പാ​യി​രു​ന്നു ഇ​ർ​ഫാ​ന്‍റെ വി​വാ​ഹം. ഭാ​ര്യ​യ്ക്കൊ​പ്പം ശ്രീ​ല​ങ്ക​യി​ലേ​ക്ക് മ​ധു​വി​ധു യാ​ത്ര പോ​യ​താ​ണ്. ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം നാ​ട്ടി​ലേ​യ്ക്ക് അ​യ​യ്ക്കും.

Tags : Heart attack Malayali death SriLanka

Recent News

Corehub Up