x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കനത്ത മഴ: നെയ്യാർ ഡാം ഇന്ന് തുറക്കും

തിരുവനന്തപുരം ബ്യൂറോ
Published: June 13, 2026 10:43 AM IST | Updated: June 13, 2026 10:43 AM IST

തിരുവനന്തപുരം: തുടർച്ചയായ മഴയെ തുടർന്ന് നെയ്യാർ ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് മൂന്നാം മുന്നറിയിപ്പ് നിലയായ റെഡ് അലർട്ടിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ ഡാമിന്‍റെ നാല് ഷട്ടറുകളും ഇന്ന് രാവിലെ 10 മണിക്ക് 20 സെന്‍റിമീറ്റർ വീതം ഉയർത്താൻ തീരുമാനിച്ചു.

ജില്ലയിൽ മഴ മുന്നറിയിപ്പ് തുടരുന്നതിനാലാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഡാമിന് സമീപമുള്ള പ്രദേശങ്ങളിലെയും നെയ്യാർ നദിയുടെ ഇരുകരകളിലെയും താമസക്കാർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.

ഷട്ടറുകൾ ഉയർത്തുന്നതോടെ നദിയിലേക്കുള്ള ജലപ്രവാഹം വർധിക്കാനിടയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു.

Tags : Heavy rain Neyyar Dam

Recent News

Corehub Up