തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എംപി രംഗത്ത്. നിലവാര തകർച്ചയുടെ അങ്ങേയറ്റമാണ് മുഖ്യമന്ത്രി പ്രകടമാക്കിയതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
അധികാരം നഷ്ടമായതോടെ പിണറായിയുടെ ഒറിജിനൽ മുഖം പുറത്തുവന്നെന്നും ഡാഷ് മോനേ വിളിക്ക് വീട്ടിൽ ഇരുന്ന് അദ്ദേഹത്തിന് സ്വയം പഴിക്കേണ്ടി വരുമെന്നും ഷാഫി പറമ്പിൽ അഭിപ്രായപ്പെട്ടു.
പ്രളയ അഴിമതി ആരോപണത്തിലും സർക്കാരിനെതിരെ ഷാഫി രൂക്ഷ വിമർശനം ഉന്നയിച്ചു.
അഴിമതിക്കുവേണ്ടി ജനങ്ങളെ കൊലപ്പെടുത്തിയെന്നും വെളിപ്പെട്ടത് പ്രതിപക്ഷ ആരോപണമല്ല സത്യമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു.