x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജാ​ജു ബാ​ബു അ​ഡ്വ​ക്കറ്റ് ജ​ന​റ​ൽ; ടി. ​ആ​സ​ഫ​ലി ഡ​യ​റക്ടർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ


Published: May 19, 2026 01:58 AM IST | Updated: May 19, 2026 01:58 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലാ​യി ഹൈ​ക്കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ജാ​ജു ബാ​ബു​വി​നെ നി​യ​മി​ക്കാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു.

കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ക്കു​റു​പ്പ് സ്ഥാ​ന​മൊ​ഴി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പു​തി​യ നി​യ​മ​നം. ടി. ​ആ​സ​ഫ​ലി​യെ പ്രോ​സി​ക്യൂ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യും നി​യ​മി​ച്ചു. ഡി​ജി​പി​യാ​യി​രു​ന്ന ടി.​എ. ഷാ​ജി രാ​ജി​വ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ദ്യ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലെ നി​യ​മ​ന​ങ്ങ​ൾ.

യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ൽ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന വി​വി​ധ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ, ഓം​ബു​ഡ്സ്മാ​ൻ, വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ തു​ട​ങ്ങി​യ നി​യ​മ​ന​ങ്ങ​ൾ പി​ന്നീ​ട് ന​ട​ത്തു​മെ​ന്ന് ഗ​വ​ർ​ണ​റെ അ​റി​യി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ അ​റി​യി​ച്ചു.

അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​ന്‍റെ നി​യ​മ​നം തു​ട​ക്കം​ത​ന്നെ വി​വാ​ദ​മാ​യി. മു​ൻ ഗ​വ​ർ​ണ​ർ​മാ​രു​ടെ നി​യ​മോ​പ​ദേ​ശ​ക​നാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​ർ​മാ​രെ നീ​ക്കം ചെ​യ്തു​കൊ​ണ്ടു​ള്ള മു​ൻ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രേ സ​ർ​ക്കാ​രി​നൊ​പ്പം ചേ​ർ​ന്നു നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോ​ടെ 2022 ന​വം​ബ​റി​ൽ അ​ദ്ദേ​ഹ​ത്തെ ലോ​ക്ഭ​വ​ൻ ഒ​ഴി​വാ​ക്കി​യി​രു​ന്നു. പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് മെ​ട്രോ റെ​യി​ൽ, കേ​ര​ള സ്റ്റേ​റ്റ് ഫി​നാ​ൻ​സ് കോ​ർ​പ​റേ​ഷ​ൻ തു​ട​ങ്ങി വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ഭി​ഭാ​ഷ​ക​നാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചു.

ടി. ​ആ​സ​ഫ​ലി ത​ന്നെ​യാ​യി​രു​ന്നു മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ കാ​ല​ത്ത് 2011ലും ​ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന്‍ (ഡി​ജി​പി) പ​ദ​വി വ​ഹി​ച്ചി​രു​ന്ന​ത്. ഡി​ജി​പി ആ​യി​രി​ക്കെ എ​ന്‍റി​ക​ലെ​ക്‌​സി ന​ഷ്ട​പ​രി​ഹാ​രം, സൂ​ര്യ​നെ​ല്ലി പീ​ഡ​ന കേ​സി​ലെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യ കേ​സ് എ​ന്നി​വ​യി​ല്‍ പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി ഹാ​ജ​രാ​യി.

രാ​ഷ്‌​ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ര്‍​ജി​യെ​യ​ട​ക്കം പ​ങ്കെ​ടു​പ്പി​ച്ച് പ്രോ​സി​ക്യൂ​ഷ​ന്‍ ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ പീ​ന​ല്‍ കോ​ഡി​ന്‍റെ (ഐ​പി​സി) 155-ാം വാ​ര്‍​ഷി​കം കൊ​ച്ചി​യി​ല്‍ സം​ഘ​ടി​പ്പി​ച്ചു.

ഇ​ന്ത്യ​ന്‍ ലോ​യേ​ഴ്‌​സ് കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യി​രു​ന്നു. കോ​ട​തി​ക്ക് പു​റ​ത്തും കോ​ണ്‍​ഗ്ര​സി​ന്‍റെ ശ​ക്ത​നാ​യ വ​ക്താ​വ്. ദൃ​ശ്യ​അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യം. മ​ട്ട​ന്നൂ​ര്‍ ശു​ഹൈ​ബ് വ​ധ​ക്കേ​സ്, പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് തു​ട​ങ്ങി​യ​വ​യി​ല്‍ മാ​താ​പി​താ​ക്ക​ള്‍ ആ​സ​ഫ​ലി മു​ഖേ​ന ന​ല്‍​കി​യ ഹ​ര്‍​ജി​ക​ളി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വു​ണ്ടാ​യി.

യു​ഡി​എ​ഫ് പ്ര​തി​പ​ക്ഷ​ത്താ​യ​പ്പോ​ള്‍ വി​വാ​ദ​മാ​യ ഒ​ട്ടേ​റെ കേ​സു​ക​ളി​ല്‍ നേ​താ​ക്ക​ളാ​യ ഹ​ര്‍​ജി​ക്കാ​ര്‍​ക്ക​ട​ക്കം വേ​ണ്ടി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി. കാ​സ​ര്‍​ഗോ​ട്ടെ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ഇ​ര​ക​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം നി​ശ്ച​യി​ക്കാ​ന്‍ ട്രൈ​ബ്യൂ​ണ​ല്‍ രൂ​പീ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച പ​ഠി​ക്കാ​ന്‍ ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍​ക്കാ​ര്‍ നി​യ​മി​ച്ച ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ ക​മ്മീ​ഷ​നി​ല്‍ അം​ഗ​മാ​യി​രു​ന്നു.

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ്രി​ന്‍​സി​പ്പ​ലാ​യി വി​ര​മി​ച്ച എ.​പി. മും​താ​സ് ആ​ണ് ഭാ​ര്യ. മ​ക്ക​ള്‍ മോ​നി​സ് റാ​സ (ഐ​ടി എ​ന്‍​ജി​നി​യ​ര്‍, ബം​ഗ​ളൂ​രു), ഡോ. ​മു​ഹ​മ്മ​ദ് സാ​ബി​ര്‍ (യു​കെ).

Tags : Jaju Babu Advocate General T. Asafali Director General of Prosecution

Recent News

Corehub Up