x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ​യി​ൽ ത്രി​കോ​ണ പോ​രാ​ട്ട​മി​ല്ല; മ​ത്സ​രം യു​ഡി​എ​ഫു​മാ​യി മാ​ത്രം: ജോ​സ് കെ. ​മാ​ണി  


Published: April 3, 2026 08:55 AM IST | Updated: April 3, 2026 08:55 AM IST

കോ​ട്ട​യം: പാ​ലാ​യി​ൽ ത്രി​കോ​ണ പോ​രാ​ട്ട​മി​ല്ലെ​ന്ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് കെ. ​മാ​ണി. മ​ത്സ​രം യു​ഡി​എ​ഫു​മാ​യി മാ​ത്ര​മാ​ണെ​ന്നും ബി​ജെ​പി ചി​ത്ര​ത്തി​ലി​ല്ലെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.

പാ​ലാ​യി​ലെ രാ​ഷ്ട്രീ​യാ​ന്ത​രീ​ക്ഷം മാ​റു​ന്നു​വെ​ന്നും വി​ശ്വാ​സി സ​മൂ​ഹ​ത്തി​ൻ്റെ പി​ന്തു​ണ ഇ​ട​ത് മു​ന്ന​ണി​ക്കു​ണ്ടാ​കു​മെ​ന്നും ജോ​സ് അ​വ​കാ​ശ​പ്പെ​ട്ടു. എ​ഫ്‌​സി​ആ​ർ​എ എ​ന്ന കൊ​ടു​ങ്കാ​റ്റ് ആ​ദ്യം തി​രി​ച്ച​റി​യാ​നാ​യി. ക്രി​സ്ത്യ​ൻ വെ​ൽ​ഫ​യ​ർ ബോ​ർ​ഡ് എ​ന്ന പേ​രി​ൽ അ​ടു​ത്ത അ​ത്യാ​ഹി​തം വ​രു​ന്നു​ണ്ടെ​ന്നും കൂ​ടു​ത​ൽ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണാ​ൻ ശ്ര​മി​ക്കും. ആ​രു​ടെ​യും പി​ന്തു​ണ വേ​ണ്ടെ​ന്ന് പ​റ​യി​ല്ലെ​ന്നും ജോ​സ് കെ ​മാ​ണി പ​റ​ഞ്ഞു. വോ​ട്ട് വേ​ണ്ടെ​ന്ന് പ​റ​ഞ്ഞ് മാ​റ്റി വ​യ്ക്കി​ല്ല. കേ​ര​ള കോ​ൺ​ഗ്ര​സ്-​എം കൂ​ടു​ത​ൽ ശ​ക്ത​മാ​യ​ത് എ​ൽ​ഡി​എ​ഫി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ്. കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​നെ പു​റ​ത്താ​ക്കി​യ​തി​ൽ പ​ശ്ചാ​ത്ത​പി​ക്ക​ണോ​യെ​ന്ന് യു​ഡി​എ​ഫ് തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്നും ജോ​സ് കെ. ​മാ​ണി പ്ര​തി​ക​രി​ച്ചു.

Tags : assembly election kerala jose k mani ldf

Recent News

Corehub Up