x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി കെ.​സി. ശോ​ഭി​ത


Published: January 8, 2026 10:16 PM IST | Updated: January 8, 2026 10:16 PM IST

കോ​ഴി​ക്കോ​ട്: പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​നി​ലെ കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ കെ.​സി. ശോ​ഭി​ത. പാ​റോ​പ്പ​ടി ഡി​വി​ഷ​നി​ലെ തോ​ൽ​വി അ​ന്വേ​ഷി​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ ത​ന്നെ​യും കു​ടും​ബ​ത്തെ​യും വേ​ട്ട​യാ​ടു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം.

പി.​എം. നി​യാ​സി​ന്‍റെ തോ​ൽ​വി​ക്ക് ത​ന്‍റെ ഭ​ർ​ത്താ​വി​നെ പ​ഴി​ചാ​രാ​നാ​ണ് ശ്ര​മ​മെ​ന്നും കെ.​സി. ശോ​ഭി​ത പ​റ​ഞ്ഞു. വ​നി​ത എ​ന്ന നി​ല​യി​ൽ ത​നി​ക്ക് ല​ഭി​ക്കേ​ണ്ട പ​രി​ഗ​ണ​ന​യോ അം​ഗീ​കാ​ര​മോ ചി​ല നേ​താ​ക്ക​ൾ ന​ൽ​കു​ന്നി​ല്ലെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

പാ​ർ​ട്ടി​യി​ൽ ത​ന്നെ ഒ​റ്റ​പ്പെ​ടു​ത്താ​നും ശ്ര​മം ന​ട​ക്കു​ന്ന​താ​യി കെ.​സി. ശോ​ഭി​ത കൂ​ട്ടി​ച്ചേ​ർ​ത്തു. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സി. അ​ബു​വി​ന്‍റെ മ​ക​ളും ക​ഴി​ഞ്ഞ കൗ​ൺ​സി​ലി​ലെ യു​ഡി​എ​ഫ് ക​ക്ഷി നേ​താ​വു​മാ​ണ് ശോ​ഭി​ത.

 

Tags : kc shobhitha calicut congress

Recent News

Corehub Up