x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്തു​കൊ​ണ്ട് നി​യ​മ​സ​ഭ​യി​ൽ വി​ഷ​യം ഉ​ന്ന​യി​ച്ചി​ല്ല; മാ​ത്യു കു​ഴ​ൽ​നാ​ട​ന്‍റെ ആ​രോ​പ​ണം ത​ള്ളി കെ.​കൃ​ഷ്ണ​ന്‍​കു​ട്ടി


Published: April 8, 2026 03:14 PM IST | Updated: April 8, 2026 03:14 PM IST

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് 2018ലെ ​പ്ര​ള​യം മ​നു​ഷ്യ നി​ർ​മി​ത​മാ​ണെ​ന്ന മാ​ത്യു കു​ഴ​ൽ​നാ​ട​ന്‍റെ ആ​രോ​പ​ണം ത​ള്ളി വൈ​ദ്യു​തി മ​ന്ത്രി കെ.​കൃ​ഷ്ണ​ന്‍​കു​ട്ടി. ആ​രോ​പ​ണ​ത്തി​ൽ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട്പോ​കു​മെ​ന്നും കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി പ​റ​ഞ്ഞു.

മാ​ത്യു കു​ഴ​ൽ​നാ​ട​ൻ വി​ഷ​യം നി​യ​മ​സ​ഭ​യി​ൽ നേ​ര​ത്തെ ഉ​ന്ന​യി​ക്കാ​തി​രു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. തോ​ട്ട​പ്പ​ള്ളി സ്‌​പി​ൽ​വെ​യി​ലെ ഷ​ട്ട​റു​ക​ൾ നേ​ര​ത്തെ​ത​ന്നെ തു​റ​ന്നി​രു​ന്ന​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ‌

അ​തേ​സ​മ​യം വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ച് മാ​ത്യു ടി. ​തോ​മ​സും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഒ​രു ന​ന​ഞ്ഞ ബോം​ബ് അ​വ​സാ​ന​ദി​വ​സം യു​ഡി​എ​ഫ് ത​നി​ക്കെ​തി​രെ എ​റി​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞു. ഇ​ത് കാ​ണി​ക്കു​ന്ന​ത് യു​ഡി​എ​ഫി​ന്‍റെ വി​ഷ​യ ദാ​രി​ദ്ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

വി​ഷ​യ​ത്തി​ൽ അ​ന്ന് യു​ഡി​എ​ഫ് കോ​ട​തി​യി​ൽ പോ​യി. സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ള​ട​ക്കം പ​രി​ഗ​ണി​ച്ച കോ​ട​തി ഹ​ർ​ജി​ക്കാ​രോ​ട് ത​ങ്ങ​ളു​ടെ ഹ​ർ​ജി പി​ൻ​വ​ലി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​വ​ർ പി​ൻ​വ​ലി​ക്കാ​ത്ത​തു​കൊ​ണ്ട് ഹ​ർ​ജി ത​ള്ളി​പ്പോ​യി. സ​ത്യ​ത്തെ അ​വ​ർ ഭ​യ​ക്കു​ന്നു​വെ​ന്നും മാ​ത്യു ടി. ​തോ​മ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

Tags : K Krishnankutty mathew kuzhalnadan ldf cpm

Recent News

Corehub Up